ആപ്പ്ജില്ല

നിവാറിന്‍റെ ശക്തി കുറഞ്ഞു; തീരദേശ മേഖലകളില്‍ കനത്ത മഴ തുടരുന്നു, 29 ന് വീണ്ടും ന്യൂനമര്‍ദം?

നവംബര്‍ 29 ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് ഐഎംഡി പറഞ്ഞു. ഇത് ചുഴലിക്കാറ്റായി തീവ്രമാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹന്‍പത്ര പറഞ്ഞു.

Samayam Malayalam 27 Nov 2020, 9:49 am
ചെന്നൈ: തമിഴ്‌നാട് തീരം തൊട്ട നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞു. എന്നാല്‍, തീരദേശ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. അതേസമയം, നിവാര്‍ ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
Samayam Malayalam cyclone nivar
ഫയല്‍ ചിത്രം


Also Read: ഡല്‍ഹി ചലോ മാര്‍ച്ച്; അര്‍ദ്ധരാത്രിയിൽ സംഘർഷം, കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോലീസ്

നാഗപട്ടണം, പുതുക്കോട്ടെ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളിലും ആന്ധ്രയിലെ തീരദേശമേഖലയിലും മഴ ശക്തമായി പെയ്യുന്നുണ്ട്. നിവാറിന്റെ ശക്തി കുറഞ്ഞെങ്കിലും നവംബര്‍ 29 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വ്യാഴാഴ്ച ഉച്ചയോടെയാണ് ചുഴലിക്കാറ്റ് ദുര്‍ബലമായത്. പുതുച്ചേരി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ദേശീയ ദുരനന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), വിവിധ സംസ്ഥാന ദുരന്ത നിവാരണ സേന, ഇന്ത്യന്‍ നാവിക സേന എന്നിവരെ നിയോഗിച്ചു. പുതുച്ചേരി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ആയിരത്തോളം മരങ്ങള്‍ കടപുഴകിവീണു.

നവംബര്‍ 29 ന് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് ഐഎംഡി പറഞ്ഞു. ഇത് ചുഴലിക്കാറ്റായി തീവ്രമാകുമോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മോഹന്‍പത്ര പറഞ്ഞു.

Also Read: ഡൽഹി ചലോ: മുന്നോട്ട് തന്നെയെന്ന് കർഷകർ; അതിർത്തിയടച്ച് പോലീസ്

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ വലിയ കൃഷിനാശമാണ് ഉണ്ടായത്. തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയില്‍ മാത്രം 1,700 ഏക്കര്‍ നെല്‍കൃഷി നശിച്ചു. 400 കോടിയുടെ നഷ്ടമാണ് പുതുച്ചേരിയില്‍ കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി വി നാരായണസ്വാമി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്