ആപ്പ്ജില്ല

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; രണ്ടുപേര്‍ പിടിയില്‍

മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിക്കുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമന്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

Samayam Malayalam 6 Jul 2018, 3:04 pm
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ യുവതിയെ മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു. മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിക്കുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമന്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.
Samayam Malayalam mplestation


മൂന്നു പേരും ചേര്‍ന്ന് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ, വിട്ടയക്കണേയെന്ന് യുവതി കരഞ്ഞ് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. യുപിയിലെ ഗംഗാഘട്ട് ഗ്രാമവാസിയാണ് ആക്രമണത്തിനിരയായ യുവതി.

സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍, ആകാശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്