ആപ്പ്ജില്ല

കര്‍ഷക സമരസ്ഥലത്തേക്ക് ട്രക്ക് ഇടിച്ച് കയറി അപകടം; മൂന്ന് കര്‍ഷക വനിതകള്‍ കൊല്ലപ്പെട്ടു

ഒരു ഓട്ടോറിക്ഷയ്ക്ക് വേണ്ടി റോഡിന് നടുവിലുള്ള ഡിവൈഡറിൽ കാത്തിരിക്കുകയായിരുന്ന മൂന്ന് സ്ത്രീകളെയാണ് ട്രക്ക് ഇടിച്ച് തെറിപ്പിച്ചത്. ആക്സിഡന്റിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപെട്ടതായി പോലീസ് പറഞ്ഞു.

Samayam Malayalam 28 Oct 2021, 10:04 am
ന്യൂഡൽഹി: കര്‍ഷക സമരം നടക്കുന്ന സ്ഥലത്തേക്ക് ട്രക്ക് ഇടിച്ചു കയറി അപകടം. മൂന്ന് കര്‍ഷക വനിതകള്‍ കൊല്ലപ്പെട്ടു. കര്‍ഷക സമരം നടക്കുന്ന ഡൽഹി ഹരിയാന അതിര്‍ത്തിയിലാണ് സംഭവമുണ്ടായത്.
Samayam Malayalam accident
അപകടമുണ്ടാക്കിയ ട്രക്ക്


Also Read : പ്രധാനമന്ത്രി മോദി മാര്‍പാപ്പയെ കാണും; ഇന്ത്യാ വത്തിക്കാൻ ബന്ധം ഊഷ്മളമാക്കുമെന്ന് കെസിബിസി

ഒരു ഓട്ടോറിക്ഷയ്ക്ക് വേണ്ടി റോഡിന് നടുവിലുള്ള ഡിവൈഡറിൽ കാത്തിരിക്കുകയായിരുന്ന മൂന്ന് സ്ത്രീകളെയാണ് ട്രക്ക് ഇടിച്ച് തെറിപ്പിച്ചത്. ആക്സിഡന്റിന് പിന്നാലെ ഡ്രൈവര്‍ ഓടി രക്ഷപെട്ടതായി പോലീസ് പറഞ്ഞു. ഡിവൈഡറിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

രണ്ട് സ്ത്രീകള്‍ അപകടസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെടുകയും മൂന്നാമത്തെയാള്‍ ആശുപത്രിയിൽ വച്ചുമാണ് കൊല്ലപ്പെട്ടത് എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അപകടത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരും പ‍ഞ്ചാബിലെ മാന്‍സ ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Also Read : പെഗാസസ്: കോടതിയോടു പോലും സര്‍ക്കാരിനു മറുപടിയില്ല, സമിതി പൊതുജനങ്ങളോടും അഭിപ്രായം തേടണം: സിപിഎം

കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ 11 മാസത്തോളമായി ഡൽഹിയുടെ അതിർത്തിയിലെ തിക്രി അതിർത്തിക്ക് സമീപമാണ് അപകടമുണ്ടായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്