ആപ്പ്ജില്ല

കണ്ണുനീരിന് പകരം ഒഴുകുന്നത് രക്തം: അഹാനക്ക് അപൂർവ രോഗം

കുട്ടിയുടെ വായിൽ നിന്നും ചെവിയിൽ നിന്നും കണ്ണിൽ നിന്നും മറ്റ് ശരീരഭാഗങ്ങളിൽ നിന്നും രക്തമൊഴുകുന്നു

TNN 8 Jul 2017, 6:21 pm
ഹൈദരാബാദ്: മൂന്നു വയസുള്ള പെൺകുട്ടിയുടെ കണ്ണിൽ നിന്ന് കണ്ണുനീരിന് പകരം രക്തമൊഴുകുന്ന അപൂർവ രോഗം ഡോക്ടർമാരെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തുന്നു. അഹാന അഫ്‌സൽ എന്ന കൊച്ചു മിടുക്കിയുടെ മൂക്കിൽ നിന്നാണ് പതിനാറ് മാസങ്ങൾക്ക് മുൻപ് ആദ്യമായി രക്തമൊഴുകാൻ തുടങ്ങിയത്. ഇപ്പോൾ കുട്ടിയുടെ വായിൽ നിന്നും ചെവിയിൽ നിന്നും കണ്ണിൽ നിന്നും മറ്റ് ശരീരഭാഗങ്ങളിൽ നിന്നും രക്തമൊഴുകുന്നു.
Samayam Malayalam three year old girl terrifies parents doctors by crying tears of blood
കണ്ണുനീരിന് പകരം ഒഴുകുന്നത് രക്തം: അഹാനക്ക് അപൂർവ രോഗം


വിയർക്കുമ്പോൾ ജലാംശം പുറത്തു വരുന്നതിന് പകരം ചിലരുടെ ശരീരത്തിൽ രക്താംശം പുറത്തു വരുന്ന അപൂർവ അവസ്ഥയായ ഹെമറ്റിട്രോസിസ് ആകാം ഇതെന്ന് പീഡിയാട്രിക് ഓങ്കോളജിസ്റ്റായ ഡോക്ടർ സിരിഷ പറഞ്ഞു. ചികിത്സയും പരിചരണവും തുടങ്ങിയതിൽ പിന്നെ അഹാനയുടെ രോഗം നിയന്ത്രണ വിധേയമായെന്നും ഡോക്ടർ പറഞ്ഞു. ​കുറെ തവണ അഹാനയുടെ രക്തം മാറ്റി.

അഹാനക്ക് രോഗത്തിൽ നിന്ന് പൂർണ മുക്തി നേടാൻ സാധിക്കുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഡോക്ടർ കൂട്ടിച്ചേർക്കുന്നു. അഹാനയുടെ ഒന്നാം വയസിൽ ന്യുമോണിയ പിടിപ്പെട്ടതിനെ തുടർന്നാണ് ഈ അപൂർവ അവസ്ഥ ഉണ്ടായതെന്ന് അഹാനയുടെ പിതാവ് മുഹമ്മദ് അഫ്‌സൽ പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തന്‍റെ മകളുടെ ചികിത്സ മുന്നോട്ട് കൊണ്ട് പോകാൻ സഹായിക്കണമെന്നും പിതാവ് അഭ്യർഥിച്ചു.

Three-year-old girl terrifies parents, doctors by crying tears of blood

Ahana Afzal a three year old kid suffers from rare disease of crying tears of blood

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്