ആപ്പ്ജില്ല

അടക്കാനാവാത്ത പ്രണയം: ടിബറ്റൻ ലാമ സന്യാസം ഉപേക്ഷിച്ചു

തന്‍റെ തലമുറയിൽ ഉള്ള എല്ലാവർക്കും ഗുണപരമായ തീരുമാനം ആണ് താൻ കൈക്കൊണ്ടതെന്ന് ദോർജെ വ്യക്തമാക്കി

TNN 30 Mar 2017, 4:48 pm
ന്യൂഡൽഹി: കർമപ ലാമയുടെ പിൻഗാമിയെന്ന് ഒരു വിഭാഗം ടിബറ്റൻ സന്യാസിമാർ വിശ്വസിച്ചിരുന്ന തായ് ദോർജെ ബാല്യകാല സഖിയെ വിവാഹം കഴിക്കാൻ സന്യാസം ഉപേക്ഷിക്കുന്നു.
Samayam Malayalam tibetan lama renounces celebesy to marry childhood friend
അടക്കാനാവാത്ത പ്രണയം: ടിബറ്റൻ ലാമ സന്യാസം ഉപേക്ഷിച്ചു


തായ്ക്ക് ഒന്നര വയസുള്ളപ്പോൾ മുതൽ ടിബറ്റിലെ ബുദ്ധമതത്തിന്‍റെ നാല് മഠങ്ങളില്‍ ഒന്നിന്‍റെ നേതാവായ കർമപ ലാമയുടെ പിൻഗാമിയാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ ഒരു വിഭാഗം സന്യാസിമാർ ഇത് നിഷേധിച്ചു. ഒറിയാൻ ട്രിങ്‍ലി ദോര്‍ജെ താനാണ് പതിനേഴാമത് കർമപ ലാമ എന്ന് പറഞ്ഞു തുടങ്ങിയതോടെ രണ്ടു പേരെയും കർമപമാരായി വാഴിച്ചു.

ദോര്‍ജെയുടെ വിവാഹത്തിലൂടെ ഈ വിവാദങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്. ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് തന്‍റെ ബാല്യകാല സഖിയെ വിവാഹം ചെയ്തുവെന്ന് ദോർജെ വെളിപ്പെടുത്തി. തന്‍റെ തലമുറയിൽ ഉള്ള എല്ലാവർക്കും ഗുണപരമായ തീരുമാനം ആണ് താൻ കൈക്കൊണ്ടതെന്ന് ദോർജെ വ്യക്തമാക്കി.

Tibetan lama renounces celibcy to marry childhood friend

Karmapa Lama Thaye Dorje renounced celibacy and his post to marry.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്