ആപ്പ്ജില്ല

ടൈംസ് ​ഗ്രൂപ്പ് ചെയർപേഴ്സൺ ഇന്ദു ജെയിൻ അന്തരിച്ചു

വ്യാഴാഴ്ച രാത്രി 9.30ഓടെയായിരുന്നു മരണം1999 മുതല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി

Samayam Malayalam 14 May 2021, 8:44 am
ടൈംസ് ഗ്രൂപ്പ് ചെയര്‍ പേഴ്സണല്‍ ഇന്ദു ജെയിന്‍ അന്തരിച്ചു. 84 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. കൊവിഡ് സംബന്ധമായ ചില രോഗങ്ങള്‍ കാരണം ചികിത്സയിലായിരുന്നു ഇന്ദു ജെയിൻ.
Samayam Malayalam Indu Jain Malayalam


1999 മുതല്‍ ടൈംസ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്ദു ജയിനിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ടൈംസ് ഗ്രൂപ്പ് ചെയർപേഴ്‌സൺ ശ്രീമതി ഇന്ദു ജെയിൻ ജിയുടെ നിര്യാണത്തിൽ ഖേദിക്കുന്നു. അവരുടെ കമ്മ്യൂണിറ്റി സേവന സംരംഭങ്ങൾ, ഇന്ത്യയുടെ പുരോഗതിയോടുള്ള അഭിനിവേശം, നമ്മുടെ സംസ്കാരത്തോടുള്ള ആഴത്തിലുള്ള താൽപ്പര്യം എന്നിവയ്ക്കായി അവരെ എന്നും ഓർമ്മപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


ആജീവനാന്ത ആത്മീയ അന്വേഷക, മനുഷ്യസ്നേഹത്തിന്റെ വഴികാട്ടി, കലാരംഗത്തെ വിശിഷ്‌ടമായ പുരസ്‌കര്‍ത്താവ്‌ സ്ത്രീകളുടെ അവകാശങ്ങളുടെ തീക്ഷ്ണമായ വക്താവ് എന്നീ നിലകളില്‍ പ്രസിദ്ധയാണ്.

ഇന്ദു ജയിനിന്റെ വിയോഗത്തിൽ വിവിധ തലങ്ങളിലുള്ളവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ദു ജെയിനിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.



"എന്റെ അമ്മ ഇന്ദുജെയ്ൻ വിശ്വസിച്ചത് മരണത്തെ വിലപിക്കേണ്ട ഒന്നല്ല, മറിച്ച് പര്യവേക്ഷണത്തിന്റെ ഒരു പുതിയ യാത്ര ആരംഭിക്കാൻ വസ്ത്രം മാറുന്ന ആത്മാവ് മാത്രമാണ്. എന്റെ സ്വന്തം നിബന്ധനകളിലും നിരന്തരമായ ആനന്ദാവസ്ഥയിലും ജീവിക്കാൻ അവൾ എന്നെ പഠിപ്പിച്ചു. അവൾ നിർവാണത്തിലെത്തുമ്പോൾ, ഞാൻ ശ്രദ്ധേയമായ ഒരു ആത്മാവിനെ ആഘോഷിക്കുകയാണെന്നും ടൈംസ് ഇന്റര്‍നെറ്റ് ചെയര്‍മാനും ബിസിസിഎൽ മാനേജിങ് ഡയറക്ടറുമായ വിനീത് ജെയിൻ അമ്മയുടെ മരണത്തെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചു.


2000ത്തിൽ ഇവര്‍ സുസ്ഥിര വികസനവും പരിവർത്തന മാറ്റവും പ്രധാന ലക്ഷ്യങ്ങളാക്കി ടൈംസ് ഫൗണ്ടേഷൻ സ്ഥാപിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും ആദരണീയമായ ലാഭരഹിത സ്ഥാപനങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു. ഫൗണ്ടേഷൻ മുഖാന്തരം ചുഴലിക്കാറ്റുകൾ, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം, പകർച്ചവ്യാധികൾ, മറ്റ് പ്രതിസന്ധികൾ എന്നിവയിൽ സഹായം നൽകുന്നതിന് ടൈംസ് റിലീഫ് ഫണ്ട് നടത്തുകയും ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്