ചെന്നൈ: ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ പ്രമുഖ തമിഴ് നടന് മന്‍സൂര്‍ അലിഖാന് അറസ്റ്റില്‍. സേലത്തുനിന്നുള്ള പ്രത്യേകസംഘം ചൂളൈമേടിലുള്ള വീട്ടില്‍വച്ച് ഞായറാഴ്ച രാവിലെയാണ് മന്‍സൂറിനെ അറസ്റ്റ് ചെയ്തത്. ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരെ തദ്ദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുക്കവെയാണ് അറസ്റ്റിനിടയാക്കിയ വിവാദ പരാമര്‍ശം നടന് നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ചെന്നൈ-സേലം അതിവേഗ പാതയ്ക്കെതിരെ പൂലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍, അച്ചന്‍കുട്ടപ്പട്ടി ഗ്രാമങ്ങളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്.
വിവാദ പരാമര്‍ശം: നടന് മന്‍സൂര്‍ അലിഖാന് അറസ്റ്റില്‍
വിവാദ പരാമര്‍ശം നടത്തിയ പ്രമുഖ തമിഴ് നടന് മന്‍സൂര്‍ അലിഖാന് അറസ്റ്റില്‍
Samayam Malayalam 18 Jun 2018, 1:42 pm