ആപ്പ്ജില്ല

റഫാൽ പുനപരിശോധനാ ഹ‍ര്‍ജികളിൽ ഇന്ന് വാദം കേൾക്കും

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിധിയിൽ പുനപരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കി പ്രശാന്ത് ഭൂഷൺ, യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവര്‍ കോടതിയെ സമീപിക്കുന്നത്.

Samayam Malayalam 14 Mar 2019, 8:32 am

ഹൈലൈറ്റ്:

  • ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
  • പ്രശാന്ത് ഭൂഷൺ, യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരാണ് ഹര്‍ജികൾ സമര്‍പ്പിച്ചിരിക്കുന്നത്.
  • സുപ്രീംകോടതി നടപടികള്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ണായകം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam SC
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിധിയിന്മേലുള്ള പുനപരിശോധനാ ഹര്‍ജികളിൽ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. പ്രശാന്ത് ഭൂഷൺ, യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരാണ് പുനപരിശോധന ഹര്‍ജികൾ സമര്‍പ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്.
റഫാൽ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിധിയിൽ പുനപരിശോധന ആവശ്യമാണെന്ന് വ്യക്തമാക്കി പ്രശാന്ത് ഭൂഷൺ, യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവര്‍ കോടതിയെ സമീപിക്കുന്നത്. റഫാലുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും കോടതിയിൽ ഇവര്‍ സമര്‍പ്പിച്ചിരുന്നു. ഇത് പ്രതിരോധ മന്ത്രാലയത്തിൽ മോഷ്ടിച്ചതാണെന്ന് അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മാധ്യമങ്ങളിൽ നിന്ന് കിട്ടിയ രേഖകളാണ് സമര്‍പ്പിച്ചതെന്നാണ് പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചത്.

അതേസമയം രേഖകളിൽ അടിസ്ഥാനമുണ്ടെങ്കിൽ പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇന്നത്തെ സുപ്രീംകോടതി നടപടികള്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ണായകമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്