ആപ്പ്ജില്ല

ഇന്നത്തെ പ്രധാന വാർത്തകൾ ഇവിടെ വായിക്കാം

കള്ളവോട്ട് നടന്നതായി കണ്ടെത്തിയ മൂന്ന് ബൂത്തുകളിൽ കൂടി റീപോളിംങ് നടത്താന്‍ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു എന്നതാണ് ഇന്നത്തെ പ്രധാന തലക്കെട്ടുകളിലൊന്ന്. മറ്റ് വാര്‍ത്തകള്‍ നോക്കാം.

Samayam Malayalam 17 May 2019, 5:05 pm
കള്ളവോട്ട് നടന്നതായി കണ്ടെത്തിയ മൂന്ന് ബൂത്തുകളിൽ കൂടി റീപോളിംങ് നടത്താന്‍ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു എന്നതാണ് ഇന്നത്തെ പ്രധാന തലക്കെട്ടുകളിലൊന്ന്. മറ്റ് വാര്‍ത്തകള്‍ നോക്കാം.
Samayam Malayalam news-1


കള്ളവോട്ട്: സംസ്ഥാനത്ത് മൂന്നു ബൂത്തുകളിൽ കൂടി റീപോളിംഗ്

സംസ്ഥാനത്ത് കള്ളവോട്ട് നടന്നതായി കണ്ടെത്തിയ മൂന്ന് ബൂത്തുകളിൽ കൂടി റീപോളിംങ് നടത്താന്‍ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. കണ്ണൂര്‍ മണ്ഡലത്തിലെ ധര്‍മടത്ത് രണ്ടുബൂത്തിലും കാസര്‍ഗോഡ് മണ്ഡലത്തിലെ തൃക്കരിപ്പൂരില്‍ ഒരു ബൂത്തിലുമാണ് മെയ് 19ന് റീപോളിങ് നടക്കുക. ഇതോടെ കണ്ണൂരില്‍ മൂന്നിടത്തും കാസര്‍കോട്ട് നാലിടത്തുമായി ഏഴ് ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.

ലണ്ടൻ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്നത്തെ വ്യാപാരത്തിനായി ലണ്ടൻ ഓഹരി വിപണി തുറന്ന് കൊടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി ഓഹരികൾ ലണ്ടൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനും തുടക്കമായി. ലണ്ടൻ ഓഹരിവിപണി തുറക്കുന്ന ഇന്ത്യയിലെ ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ

ഗോഡ്സെ അനുകൂല പരാമര്‍ശം: ബിജെപി നേതാക്കളെ തള്ളി അമിത് ഷാ

മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥൂറാം ഗോഡ്സെയെ അനുകൂലിച്ചുള്ള പരാമര്‍ശങ്ങളിൽ ബിജെപി നേതാക്കളെ തള്ളി ദേശീയ അധ്യക്ഷൻ അമിത് ഷാ. കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ, ഭോപ്പാൽ സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂര്‍, എംപി നളിൻ കുമാര്‍ കട്ടീൽ എന്നിവരുടെ പ്രസ്താവനകള്‍ വ്യക്തിപരമാണ്. ബിജെപിക്ക് ഇതിൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു

പ്രഗ്യയ്ക്കു പിന്നാലെ ഗോഡ്സെ അനുകൂല പരാമര്‍ശവുമായി ബിജെപി എംപി

ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിങ് ഠാക്കൂറിനു പിന്നാലെ അനുകൂല പരാമര്‍ശവുമായി ബിജെപി എംപി നളിൻ കുമാര്‍ കട്ടീൽ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ഗോഡ്സെ വിവാദത്തിലേക്ക് വലിച്ചിഴച്ചാണ് നളിൻ കുമാര്‍ കട്ടീൽ ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

തിരുവനന്തപുരത്തേക്കാൾ ജയ സാധ്യത പത്തനംതിട്ടയിലെന്ന് ബിജെപി

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തേക്കാള്‍ ജയ സാധ്യത പത്തനംതിട്ടയിലെന്ന് ബിജെപി. പത്തനംതിട്ടയിൽ ഹിന്ദുവോട്ട് ഏകീകരണം ഉണ്ടായെന്നും ബിജെപി പാർലമെന്‍റ് മണ്ഡലം നേതൃയോഗം വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകള്‍ ഏതെങ്കിലും ഒരു മുന്നണിയിൽ കേന്ദ്രീകരിക്കപ്പെട്ടിട്ടില്ല. ഇത് ബിജെപിക്ക് അനുകൂലമായ ഘടകമാണ്. ഈഴവ വോട്ടുകള്‍ സുരേന്ദ്രന് ലഭിച്ചു. 20,000 മുതൽ 30,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ സുരേന്ദ്രൻ വിജയിക്കുമെന്നും യോഗം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്