ആപ്പ്ജില്ല

ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തില്‍ വിദേശ സഞ്ചാരികള്‍ മദ്യപിച്ചു

പ്രതിഷേധവുമായി നാട്ടുകാര്‍

TNN 20 Apr 2017, 5:30 pm
ബംഗലൂരു: ഹംപിയിലെത്തിയ വിദേശ സഞ്ചാരികള്‍ ക്ഷേത്രത്തിനകത്ത് മദ്യപിച്ചതിനെതിരെ പ്രതിഷേധമുയരുന്നു. ഹംപിയിലെ പ്രധാന ആകര്‍ഷണമായ വിരൂപാക്ഷ ക്ഷേത്രത്തിലെ മതില്‍ക്കെട്ടിനകത്തുവച്ചാണ് ചൊവ്വാഴ്‍ച വിദേശ സഞ്ചാരികള്‍ മദ്യപിച്ചത്. ഇവര്‍ മദ്യക്കുപ്പികളുമായി നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്.
Samayam Malayalam tourist has liquor inside hampi temple triggers huge protests
ഹംപിയിലെ വിരൂപാക്ഷ ക്ഷേത്രത്തില്‍ വിദേശ സഞ്ചാരികള്‍ മദ്യപിച്ചു


ഹോളണ്ടില്‍നിന്നുള്ള സഞ്ചാരികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യക്കുപ്പിയുമായി ഒരു തവണ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് കടന്നതിനെത്തുടര്‍ന്ന് ഇവരെ തിരിച്ചയച്ചതായും ഇവര്‍ പിന്നീട് കുപ്പികള്‍ ഒളിപ്പിച്ച് കൊണ്ടുവന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.

വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംപിയിലെ ഏറ്റവും വിശുദ്ധമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന കേന്ദ്രമാണ് വിരൂപാക്ഷ ക്ഷേത്രം. യുനസ്‍കോ ലോക പൈതൃകപ്പട്ടികയില്‍പ്പെടുത്തിയിട്ടുള്ള ഇവിടെ മദ്യപിക്കുന്നത് വിലക്കിയിട്ടുള്ളതാണ്.

Tourist has liquor inside Hampi temple, triggers huge protests

The foreigner was stopped in his first attempt, but he returns with the bottle.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്