ആപ്പ്ജില്ല

അമൃത്‍സറില്‍ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ട്രെയിന്‍ പാഞ്ഞു കയറി നിരവധി മരണം

മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്

Samayam Malayalam 19 Oct 2018, 9:00 pm
പഞ്ചാബ്: ദസറ ആഘോഷങ്ങള്‍ക്കിടെ പഞ്ചാബിലെ അമൃത്‍സറില്‍ ആള്‍ക്കൂട്ടത്തിന് നേര്‍ക്ക് ‍ട്രെയിന്‍ പാഞ്ഞു കയറി നിരവധി മരണം. അമൃത്‍സറിലെ ചൗറ ബസാര്‍ എന്ന സ്ഥലത്താണ് സംഭവം.
Samayam Malayalam Toi


ദസറ ആഘോത്തിന്‍റെ ഭാഗമായി രാവണരൂപം അഗ്നിക്കിരയാക്കുന്ന കാഴ്ച ട്രാക്കില്‍ നിന്നു കാണുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. അന്‍പതിലേറെ ആളുകള്‍ മരിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.

ആഘോഷങ്ങള്‍ക്കിടെ പടക്കങ്ങള്‍ പൊട്ടിച്ചതിനാല്‍ ട്രെയിന്‍റെ ശബ്ദം ആളുകള്‍ക്ക് കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇതാണ് ഇത്ര വലിയ ദുരന്തത്തിനിടയായതെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു.

സംഭവത്തിന്‍റെ വീ‍ഡിയോ വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടു



സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അനുശോചിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്