ആപ്പ്ജില്ല

ട്രെയിന്‍ ട്രക്കിലിടിച്ച് ലോക്കോ പൈലറ്റ് മരിച്ചു

ഫിറോസ്പുര്‍ - ഫസില്‍ക റെയില്‍ സെക്ഷനില്‍ സുഖേര ഗ്രാമത്തിന് അടുത്തുവച്ച് ഞായറാഴ്ച്ച രാവിലെയാണ് അപകടം നടന്നത്.

TNN 8 Oct 2017, 5:56 pm
ഫിറോസ്പുര്‍: പഞ്ചാബില്‍ സിമന്റ് മിക്‌സര്‍ ഘടിപ്പിച്ച ട്രക്കില്‍ ട്രെയിനിടിച്ച് ലോക്കോ പൈലറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ വികാസാണ് മരിച്ചത്. ട്രക്ക് ഡ്രൈവര്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ട്രെയിന്‍ യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല.
Samayam Malayalam train collides with truck near ladhuka mandi loco pilot dies on spot
ട്രെയിന്‍ ട്രക്കിലിടിച്ച് ലോക്കോ പൈലറ്റ് മരിച്ചു


ഫിറോസ്പുര്‍ - ഫസില്‍ക റെയില്‍ സെക്ഷനില്‍ സുഖേര ഗ്രാമത്തിന് അടുത്തുവച്ച് ഞായറാഴ്ച്ച രാവിലെയാണ് അപകടം നടന്നത്. അപകടത്തില്‍ ​ ട്രെയിന്‍ ​എന്‍ജിനും ട്രക്കും പൂര്‍ണ്ണമായും തകര്‍ന്നു. ഫിറോസ്പൂരില്‍നിന്ന് ഫസില്‍കയിലേക്ക് പോയ ട്രെയിനാണ് ഫസില്‍കയിലെ ലധുക മണ്ടിയില്‍ വച്ച് അപകടത്തില്‍പ്പെട്ടത്.

റെയില്‍വേ ക്രോസിങില്‍ നിന്ന് തത്സമയം ട്രക്ക് മാറ്റാന്‍ ‍ഡ്രൈവര്‍ക്ക് കഴിയാതിരുന്നതാണ് അപകടത്തിനു കാരണമായത്. ​ലോക്കോ പൈലറ്റ് തത്സമയം മരിച്ചു. രക്ഷപ്പെട്ട ട്രക്ക് ഡ്രൈവര്‍ ഒളിവിലാണ്.

Train collides with truck near Ladhuka Mandi, loco pilot dies on spot

At least seventy passengers had a narrow escape after a short distance train (DMU 74971) traveling from Ferozepur to Fazilka collided with a cement mixing tipper stationed on the tracks near Ladhuka Mandi in district Fazilka of Punjab Sunday morning.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്