ആപ്പ്ജില്ല

വ്യോമസേന വിമാനം തകർന്നുവീണു; വനിതാ പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

എച്ച്എഎൽ കിരൺ പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

TNN 24 Nov 2017, 4:27 pm
ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ധിപ്പേട്ടിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. വിമാനം പറത്തിയിരുന്ന വനിതാ പൈലറ്റ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. എച്ച്എഎൽ കിരൺ പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
Samayam Malayalam trainer aircraft crashes in telangana woman pilot safe
വ്യോമസേന വിമാനം തകർന്നുവീണു; വനിതാ പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു


ഹക്കിംപേട്ട് വ്യോമസേനാ താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം അടിയന്തര ലാൻഡിങ്ങിനു ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടർന്നാണ് ഇടിച്ചിറക്കിയത് . വിമാനത്തിന്‍റെ സാങ്കേതിക തകരാറാണ് വിമാനം തകരാനുളള കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.

ഇൗ മാസം രണ്ടാം തവണയാണ കിരണ്‍ എയര്‍ ക്രാഫ്റ്റ് അപകടത്തില്‍പ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്