ആപ്പ്ജില്ല

ട്രാൻസ്‍ജെണ്ടറുകള്‍ക്ക് സൈന്യത്തില്‍ അംഗമാകാം; ചരിത്ര തീരുമാനത്തിന് അരികെ കേന്ദ്രസര്‍ക്കാര്‍

ഇതോടെ സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐറ്റിബിപി, എസ്എസ്ബി അടക്കമുള്ള സേനയിൽ അംഗമാകുവാൻ സാധിക്കും. അതിനാൽ തന്നെ അസിസ്റ്റന്റ് കമാന്റര്‍മാരായി ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുള്ളവരെ ജോലി നോക്കുവാന്‍ സാധിക്കും

Samayam Malayalam 2 Jul 2020, 8:22 pm
ന്യൂഡല്‍ഹി։ അതിര്‍ത്തിയില്‍ ആശങ്കപുകയുന്നതിനിടെ ചരിത്ര തീരുമാനത്തിന് അരികെ കേന്ദ്രസര്‍ക്കാര്‍. അര്‍ദ്ധ സൈനിക വിഭാഗത്തിലാണ് ഇത്തരത്തില്‍ ഇവര്‍ക്കായി അവസരങ്ങള്‍ ഒരുങ്ങുന്നത്.
Samayam Malayalam ട്രാൻസ് വ്യക്തികൾക്ക് പരിഗണന
ട്രാൻസ് വ്യക്തികൾക്ക് പരിഗണന


Also Read : സംസ്ഥാനത്ത് 1,78,099 പേര്‍ നിരീക്ഷണത്തില്‍։ 14 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

കേന്ദ്രസര്‍ക്കാർ തീരുമാനം എടുത്താൽ ഇതിനായി യുപിഎസ്സി പരീക്ഷയില്‍ പങ്കെടുക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കും. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിസംബര്‍ മാസത്തിലാണ് ഇവര്‍ക്കായുള്ള പരീക്ഷ നടക്കുന്നത്. അനുകൂല പ്രതികരണം ഉണ്ടായാൽ പ്രവേശനപരീക്ഷയുടെ അപേക്ഷയിൽ ട്രാന്‍സ്ജെൻഡർ എന്ന കോളം കൂടി ഉള്‍പ്പെടുത്തും.


ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാരാമില്‍ട്ടറി സേനയുടെ വിവിധ ശാഖകളോട് അഭിപ്രായം ചോദിച്ചിരുന്നു. നിര്‍ണായകമായ തീരുമാനത്തോടെ സിആര്‍പിഎഫ്, സിഐഎസ്എഫ്, ഐറ്റിബിപി, എസ്എസ്ബി എന്നീ അര്‍ദ്ധ സൈനീക വിഭാഗങ്ങളിൽ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് അസിസ്റ്റന്റ് കമാന്റര്‍മാരായി വരെ ജോലി നോക്കുവാന്‍ സാധിക്കും.

Also Read : സംസ്ഥാനത്ത് 160 പേര്‍ക്ക് കൊവിഡ്; 202 പേർക്ക് രോഗമുക്തി

കേന്ദ്ര സര്‍ക്കാര്‍ 2019ല്‍ ട്രാന്‍സ്ജൻഡര്‍ ആളുകളുടെ സംരക്ഷണത്തിനുള്ള ബിൽ പാസാക്കിയിരുന്നു. ഇതിലൂടെ, ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ രംഗത്ത് മുന്നോട്ട് വരാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്