ആപ്പ്ജില്ല

ആദിത്യനാഥ് നഗ്നചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് ആദിവാസി യുവതിയുടെ പരാതി

ബിജെപി പ്രവര്‍ത്തകയായാണ് സമരത്തില്‍ പങ്കെടുത്തതെന്ന ആദിത്യനാഥിന്‍റെ പ്രഖ്യാപനം വസ്തുതാ വിരുദ്ധമാണെന്നും യുവതി

TNN 21 Jun 2017, 11:38 am
ന്യൂഡൽഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നഗ്നചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് ആദിവാസി യുവതി പോലീസില്‍ പരാതി നൽകി. അസം സ്വദേശിയായ യുവതിയാണ് ആദിത്യനാഥിനും അസമില്‍ നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മക്കും എതിരായി പരാതി സമര്‍പ്പിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങൾ വഴി നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായാണ് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന സ്ത്രീ പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Samayam Malayalam tribal woman files case against yogi adityanath
ആദിത്യനാഥ് നഗ്നചിത്രം പ്രചരിപ്പിച്ചെന്നാരോപിച്ച് ആദിവാസി യുവതിയുടെ പരാതി


10 വര്‍ഷം മുന്‍പ് ഗുവാഹാത്തിയില്‍ നടന്ന ഒരു സമരത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായാണ് ആരോപണം. വിവരസാങ്കേതിക വിദ്യാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി സബ് ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.

ആദിത്യനാഥിന്‍റെ സാമൂഹ്യ മാധ്യമ പേജ് വഴി ജൂണ്‍ 13 ന് തന്‍റെ നഗ്ന ചിത്രം പോസ്റ്റ് ചെയ്തതായി യുവതി ആരോപിക്കുന്നു. 2007 നവംബറില്‍ അസം ആദിവാസി സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ (എഎഎസ്എഎ) ബെല്‍ട്ടോളയില്‍ നടത്തിയ പ്രക്ഷോഭത്തിനിടയില്‍ പകര്‍ത്തിയ ചിത്രമാണിതെന്നും വസ്തുതകള്‍ അറിയാതെയാണ് യോഗി ആദിത്യനാഥ് ഇത് ഷെയര്‍ ചെയ്തതെന്നും യുവതി ആരോപിക്കുന്നു. താൻ ബിജെപി പ്രവര്‍ത്തകയായാണ് സമരത്തില്‍ പങ്കെടുത്തതെന്ന ആദിത്യനാഥിന്‍റെ പ്രഖ്യാപനം വസ്തുതാ വിരുദ്ധമാണെന്നും യുവതി വ്യക്തമാക്കുന്നു.

ഇത്തരത്തിൽ ഒരു പോസ്റ്റ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചതായി രാംപ്രസാദ് ശര്‍മ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ യുവതിക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും താന്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിനൊപ്പം അഭിപ്രായ പ്രകടനമൊന്നും നടത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അസം മുഖ്യമന്ത്രി ശര്‍ബാനന്ദ സോനോവാളിനോട് കേസ് പുനപരിശോധിക്കണമെന്നും യുവതിക്ക് നീതി ലഭ്യമാക്കണമെന്നും താന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

ഒറാങ്ങിന്‍റെ ചിത്രം പോസ്റ്റ് ചെയ്ത ഫേസ്‍‍ബുക്ക് അക്കൗണ്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പേരില്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് അന്വേഷണത്തില്‍ ബോധ്യമായതായി പോലീസ് എഡിജിപി പല്ലബ് ഭട്ടാചാര്യ വ്യക്തമാക്കി. വിഷയത്തിൽ യുപി പോലീസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Tribal woman files case against Yogi Adityanath, BJP MP for sharing her nude image on social media

A tribal woman in Assam's Biswanath district has filed a case against Uttar Pradesh Chief Minister Yogi Aditynath and Assam Lok Sabha MP Ram Prasad Sarma for sharing her nude photo on social media.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്