ആപ്പ്ജില്ല

തൃണമൂൽ എം.പി സുദീപ് ബന്ദോപാധ്യാ​യയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

റോസ്വാലി ചിട്ടിക്കേസുമായി ബന്ധപ്പെട്ട് ത്രിണമൂൽ കോൺഗ്രസ്

TNN 3 Jan 2017, 8:19 pm
കൊൽക്കത്ത: റോസ്വാലി ചിട്ടിക്കേസുമായി ബന്ധപ്പെട്ട് ത്രിണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ദോപാധ്യായയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. റോസ്‍വാലി ചിട്ടിക്കേസുമായി ബന്ധപ്പെട്ട് സുദീപിനെ സി.ബി.ഐ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Samayam Malayalam trinamool cong mp sudeep bandhopadhyaya has been arrested by cbi
തൃണമൂൽ എം.പി സുദീപ് ബന്ദോപാധ്യാ​യയെ സി.ബി.ഐ അറസ്റ്റ് ചെയ്തു


മറ്റൊരു ത്രിണമൂൽ കോൺഗ്രസ്​ എം.പിയായ തപസ്​ പാൽ കേസുമായി ബന്ധപ്പെട്ട്​ ​നേരത്തെ തന്നെ പൊലീസ്​ കസ്​റ്റഡിയിലായിരുന്നു​. കേന്ദ്ര സർക്കാരിന്‍റെ നേതൃത്ത്വത്തിലുള്ള രാഷ്​ട്രീയ പക​പോക്കിലിന്‍റെ ഇരായാണ്​ താനെന്ന്​ അറസ്​റ്റ്​ ചെയ്യപ്പെട്ട എം.പി സുദീപ്​ പ്രതികരിച്ചു. 2016ൽ റോസ്​വാലി ചിട്ടികമ്പനി പശ്​ചിമബംഗാൾ, ഒഡീഷ, അസാം, ജാർഖണ്ഡ്​, പഞ്ചാബ്​, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്​, ത്രിപുര, ആന്ധ്രപ്രദേശ്​ എന്നിവടങ്ങളിൽ നിന്നായി​ 17,000 കോടി രൂപ തട്ടിയെടുത്തുവെന്നാണ്​ കേസ്​.

880 ബ്രാഞ്ച്​ ഒാഫീസുകളും 20 ലക്ഷം എജന്‍റുമാരും റോസ്‍വാലിക്ക് ഉണ്ടായിരുന്നതായി സി.​ബി.​ഐ പറഞ്ഞു . റോസ്​വാലി ചിട്ടി കമ്പനിയുമായി ബന്ധപ്പെട്ട ഒരു കേസ്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റും അന്വേഷണ പരിധിയിലുണ്ട്. അറസ്​റ്റിനെ തുടർന്ന്​ കൊൽക്കത്തിയിലെ ബി.ജെ.പി ഒാഫീസ്​ ത്രിണമൂലിന്‍റെ വിദ്യാർഥിസംഘടനയുടെ നേതൃത്വത്തിൽ ​ആക്രമിക്കപ്പെട്ടു​.



Trinamool Cong MP Sudeep Bandhopadhyaya has been arrested by CBI. in Rosevalley chit case.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്