ആപ്പ്ജില്ല

മുത്തലാഖ് ബിൽ മുസ്ലിം കുടുംബങ്ങൾക്ക് ദ്രോഹം ചെയ്യുമെന്ന് ഗുലാം നബി ആസാദ്

ബില്ലിലെ വ്യവസ്ഥ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്തത്

TNN 21 Jan 2018, 4:10 pm
കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്‍റെ മുത്തലാഖ് ബിൽ മുസ്ലിം കുടുംബങ്ങൾക്ക് ദ്രോഹം ചെയ്യുമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്. തൽക്ഷണ മുത്തലാഖ് മതപരമോ നിയമപരമോ അല്ല, എന്നാൽ അത് ക്രിമിനൽ കുറ്റമാക്കുന്നത് അംഗീകരിക്കാനാവില്ല. വിവാഹം സിവിൽ കരാറാണെന്നിരിക്കേ വിവാഹമോചനം എങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന് അദ്ദേഹം ചോദിച്ചു.
Samayam Malayalam triple talaq bill will affect muslim families says gulam nabi azad
മുത്തലാഖ് ബിൽ മുസ്ലിം കുടുംബങ്ങൾക്ക് ദ്രോഹം ചെയ്യുമെന്ന് ഗുലാം നബി ആസാദ്


മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം തടവ് നൽകുകയും അതോടൊപ്പം ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കുകയും ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബിൽ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്തതാണ്. ഭര്‍ത്താവിന്‍റെ തടവുകാലത്ത് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു കൊടുക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുമോ എന്ന് വ്യക്തമാക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്