ആപ്പ്ജില്ല

'ബാഹുബലിയായി ട്രംപ്'; ഇന്ത്യൻ സന്ദർശനത്തിനു മുമ്പ് വീഡിയോ പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്‍റ്

തന്നെ ബാഹുബലിയായി ചിത്രീകരിച്ചുള്ള വീഡിയോ ഡൊണാൾഡ് ട്രംപ് തന്‍റെ അക്കൗണ്ടിൽ ഷെയർ ചെയ്തിട്ടുമുണ്ട്. യുദ്ധം ജയിച്ച് താമരയുമായി വരുന്ന ഗാനരംഗത്തിലാണ് ട്രംപിനെ ചിത്രീകരിച്ചിരിക്കുന്നത്.

Samayam Malayalam 23 Feb 2020, 2:55 pm
Samayam Malayalam trump

ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനുമുമ്പ് തന്നെ ബാഹുബലിയായി ചിത്രീകരിച്ചുള്ള വീഡിയോ ഷെയർ ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. യുദ്ധം ജയിച്ചെത്തുന്ന ബാഹുബലിയിലെ രംഗത്തിലാണ് ട്രംപ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയിലെ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനായി കാത്തിരിക്കുന്നു എന്ന കുറിപ്പോടെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'ജിയോ രെ ബാഹുബലി' എന്ന ഗാനരംഗത്തിലാണ് അമേരിക്കൻ പ്രസിഡന്‍റിനെയും കുടുംബത്തെയും ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്, മകൾ ഇവാങ്ക ട്രംപ്, ഡൊണാൾഡ് ട്രംപ് ജൂനിയർ എന്നിവരെയെല്ലാം 1.21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാൻ കഴിയും.

Also Read:'അഖണ്ഡ ഭാരതം'; പാക് അധീന കശ്മീർ തിരിച്ച് പിടിക്കലാണ് അടുത്ത ലക്ഷ്യമെന്ന് രാം മാധവ്

ട്രംപിന്‍റെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ ട്വീറ്റുമായ ട്രംപിന്‍റെ രംഗപ്രവേശം. ട്രംപ് പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടി നാളെയാണ് അഹമ്മദാബാദിൽ നടക്കുക. മോദിയും ട്രംപും ഒരേവേദിയിലെത്തുന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

മൂന്ന് മണിക്കൂർ നേരമാകും ഡൊണാൾഡ് ട്രംപ് അഹമ്മദാബാദിൽ ചിലവഴിക്കുക. സബർമതി ആശ്രമത്തിലെത്തി പുഷ്പാർച്ചന നടത്തുന്ന ട്രംപ് പങ്കെടുക്കുന്ന റോഡ് ഷോയും നാളെ അരങ്ങേറും. അഹമ്മദാബാദിലെ പരിപാടിക്ക് ശേഷം താജ്മഹൽ സ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്