ആപ്പ്ജില്ല

ശബരിമലയിൽ വരുന്ന തീയതി നാളെ പ്രഖ്യാപിക്കും: തൃപ്തി ദേശായി

മണ്ഡലകാലത്ത് ശബരിമല ചവിട്ടുമെന്ന് തൃപ്തി ദേശായി

Samayam Malayalam 13 Nov 2018, 5:49 pm
ന്യൂഡൽഹി: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ട് സുപ്രീം കോടതി വിധി വന്ന സാഹചര്യത്തിൽ തന്റെ മുൻ തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് തൃപ്തി ദേശായി. എന്നാണ് ശബരിമലയിൽ വരുന്നതെന്ന് തൃപ്തി ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. നാളെ തീയതി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മണ്ഡലകാലം ആഴ്ചയിൽ തന്നെ ദർശനത്തിനായി വരുമെന്നാണ് തൃപ്തിയുടെ പ്രഖ്യാപനം.
Samayam Malayalam trupti desai


അതിനിടെ, ശബരിമലയില്‍ യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല ദര്‍ശനത്തിന് യുവതികള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള വിധി നിലനില്‍ക്കുമെന്ന് കോടതി സംശയലേശമന്യേ ചൂണ്ടക്കാട്ടി.ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്‍റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചിന്‍റേതാണ് ഉത്തരവ്. ശബരിമല വിധിക്കെതിരായ റിവ്യു ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി 22ന് പരിഗണിക്കും.

റിവ്യു ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. ഇതോടൊപ്പം റിട്ട് ഹര്‍ജികളും കോടതി പരിഗണിക്കും. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വ്യാപക സംഘര്‍ഷങ്ങളാണ് സന്നിധാനത്തും പമ്പയിലുമൊക്കെയായി ഉണ്ടായിട്ടുള്ളത്. ആകെ രജിസ്റ്റര്‍ ചെയ്ത 543 കേസുകളിലായി 3701 ആളുകളാണ് ഇതുവരെ അറസ്റ്റിലായത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ അറിയിച്ചതാണ് ഇക്കാര്യം.

ഹര്‍ത്താല്‍, വഴി തടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവര്‍ക്ക് മേൽ ചുമത്തിയിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകളാണ് അക്രമം അഴിച്ചുവിട്ടവര്‍ക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. അതേസമയം ശബരിമലയിൽ വിവിധ ദിവസങ്ങളിലായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സ്ഥിതി നിയന്ത്രണാതീതമായ സാഹചര്യത്തിലായിരുന്നു നിരോധനാജ്ഞ. ഈ മാസം അഞ്ചിന് ദർശനത്തിനായി നട തുറക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. നിലക്കൽ, പമ്പ, സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ബാധകമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്