ചെന്നൈ: തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര് കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ എ എെ എ ഡി എം കെ സ്ഥാനാര്‍ത്ഥിയായി ടിടി വി ദിനകരന് മത്സരിക്കും. ഏപ്രില്‍ 12 നാണ് ഇവിടെ ഉപ തിരഞ്ഞെടുപ്പ്. ജനറൽ സെക്രട്ടറിയായ ദിനകരന്റെ സ്ഥാനാർഥിത്വം പ്രസീഡിയം ചെയർമാൻ കെ എ സെങ്കോട്ടയ്യനാണ് പ്രഖ്യാപിച്ചത്.
മാര്‍ച്ച് 23 നു ദിനകരന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ജയിലിലായ വി കെ ശശികലയുടെ അനന്തിരവനായ ദിനകരനെ ഒരിക്കല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ശശികലയാണ് തിരിച്ചുകൊണ്ടുവന്നത്. താന്‍ 50000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മണ്ഡലത്തില്‍ ജയലളിത തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നുമാണ് ദിനകരന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.
വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നും ദിനകരന് വ്യക്തമാക്കി. ജയലളിതയുടെ അനന്തരവളായ ദീപ ജയകുമാർ ആർ.കെ. നഗറിൽനിന്നു മൽസരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
TTV Dinakaran is AIADMK's candidate for RK Nagar bypolls
AIADMK deputy general secretary T.T.V. Dinakaran would contest the R.K. Nagar bypoll, scheduled for April 12,