ആപ്പ്ജില്ല

ഹരിയാന കൂട്ടമാനഭംഗ കേസ്: രണ്ട് പേർ പിടിയിൽ

മയക്കുമരുന്ന് നൽകിയ പീഡിപ്പിച്ച ശേഷം കുട്ടിയെ സംഘം ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു പോകുകയായിരുന്നു.

Samayam Malayalam 16 Sept 2018, 6:45 pm
ഗുരുഗ്രാം: സിബിഎസ്ഇ പരീക്ഷയിൽ റാങ്ക് നേടിയ പെൺകുട്ടിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടു പേര് അറസ്റ്റിൽ. സർക്കാർ നൽകിയ നഷ്ടപരിഹാരത്തുക കുട്ടിയുടെ മാതാപിതാക്കൾ തിരികെ നൽകി. മയക്കുമരുന്ന് നൽകിയ പീഡിപ്പിച്ച ശേഷം കുട്ടിയെ സംഘം ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു പോകുകയായിരുന്നു.
Samayam Malayalam rape


രാഷ്ട്രപതിയുടെ മെഡൽ നേടിയ പത്തൊമ്പതുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിലെ പ്രധാനപ്രതി സൈനികാണെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു.കേസിലെ പ്രധാനപ്രതികൾ പിടിയിലായിട്ടില്ലെന്നാണ് സൂചന. രാജസ്ഥാനിൽ ജോലി ചെയ്യുന്ന സൈനികനെതിരെ ഉടൻ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് അന്വേഷണ സംഘം ഇന്നലെ വ്യക്തമാക്കിയിരുന്നു. മൂന്ന് പേർ അടങ്ങുന്ന സംഘമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി മാനഭംഗത്തിന് ഇരയാക്കിയത്.

പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് കേസ് അന്വേഷിക്കുന്ന എസ്‌പി നസ്‌നീൻ ഭാസി വ്യക്തമാക്കി. പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കോളജ് വിദ്യാർഥിയായ പെൺകുട്ടിയെ ബോധരഹിതയാകുന്നത് വരെ സംഘം പീഡിപ്പിച്ചിരുന്നു. തന്റെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരാണ് തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തിയതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.

മൂന്നംഗ സംഘം കോച്ചിങ് സെന്ററിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ചാണ് പീഡിപ്പിച്ചത്. കാറിൽ തട്ടിക്കൊണ്ടു പോയവരെ കൂടാതെ മറ്റ് പല ആളുകളും സംഭവസ്ഥലത്ത് കാത്തു നിന്നെന്നും അവരും കൂടെ ചേർന്നാണ് തന്നെ പീഡിപ്പിച്ചതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ കേസ് റജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചെന്ന് മാതാപിതാക്കൾ മൊഴി നൽകി. ഒരു പോലീസ് സ്റ്റേഷനിൽ നിന്ന് മറ്റൊരു പോലീസ് സ്റ്റേഷനിലേക്ക് തങ്ങളെ ഓടിച്ചെന്നും അവർ വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്