ആപ്പ്ജില്ല

പടക്കനിർമ്മാണ ശാലക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു

പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവരെ 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Samayam Malayalam 8 Sept 2018, 6:24 pm
ശിവകാശി: പടക്ക നിർമാണശാലക്ക് തീപിടിച്ച് രണ്ടു പേർ മരിച്ചു. ശിവകാശിയിൽ ഇന്ന് രാവിലെയാണ് പടക്ക നിർമാണശാലക്ക് തീപിടിച്ചത്. മാരിയപ്പൻ (35), കൃഷ്ണൻ(43) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Samayam Malayalam പ്രതീകാത്മക
പ്രതീകാത്മക ചിതം


പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവരെ 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില അതീവ ഗുരുതരമാണ്. ശിവകാശിയിൽ കക്കിവാടൻപട്ടിയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. ദീപാവലിക്ക് വേണ്ടിയുള്ള പടക്ക നിർമാണം വൻതോതിൽ നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. നാലു പേർ മാത്രമുണ്ടായിരുന്ന ചെറിയ മുറിയിലാണ് അപകടം ഉണ്ടായത്. അപകടത്തെ കുറിച്ച് മധുര പോലീസ് അന്വേഷണം ആരംഭിച്ചു.

(പ്രതീകാത്മക ചിത്രം)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്