ആപ്പ്ജില്ല

ഭീകരാക്രമണ പദ്ധതി തകര്‍ത്ത് പോലീസ്; രാജ്യതലസ്ഥാനത്ത് 2 ജെയ്ഷ്- ഇ തീവ്രവാദികള്‍ അറസ്റ്റില്‍

ജമ്മു & കശ്മീര്‍ നിവാസികളായ ഇരുവരില്‍ നിന്നും രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 10 ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്.

Samayam Malayalam 17 Nov 2020, 10:53 am
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വന്‍ ഭീകരാക്രമണ പദ്ധതി ലക്ഷ്യമിട്ട ജെയ്ഷ്- ഇ- മുഹമ്മദ് തീവ്രവാദികള്‍ പിടിയില്‍. തിങ്കളാഴ്ച രാത്രിയാണ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഭീകരരെ പിടികൂടിയത്.
Samayam Malayalam Terrorists
അറസ്റ്റിലായ രണ്ട് ജെയ്ഷ്- ഇ- മുഹമ്മദ് തീവ്രവാദികള്‍ (Photo: ANI)


Also Read: കാരാട്ട് ഫൈസലിനോട് മത്സരരംഗത്തു നിന്നും പിന്മാറുവാൻ ആവശ്യപ്പെട്ട് സിപിഎം

തിങ്കളാഴ്ച രാത്രി 10.15 ഓടെ സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ജമ്മു & കശ്മീര്‍ നിവാസികളായ ഇരുവരില്‍ നിന്നും രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 10 ലൈവ് കാട്രിഡ്ജുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.


രണ്ട് പേരെയും തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. ജമ്മു കശ്മീരിലെ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ് (21), കുപ്‌വാര മുല്ല ഗ്രാമത്തിലുള്ള ബഷീര്‍ അഹ്മദിന്റെ മകന്‍ അഷ്‌റഫ് ഖാതന (20) എന്നിവരാണ് പിടിയിലായത്.

മുമ്പ് പാക് അധിനിവേശ കശ്മീരിലേക്ക് പോകാന്‍ ഇരുവരും ശ്രമം നടത്തിയിരുന്നെന്നും ഇന്ത്യന്‍ സൈന്യം ആ ശ്രമം പരാജയപ്പെടുത്തിയെന്നും പോലീസ് വ്യക്തമാക്കി. ഡല്‍ഹിയില്‍ ആക്രമണം നടത്തിയതിന് ശേഷം നേപ്പാള്‍ വഴി പാക് അധിനിവേശ കശ്മീരിലേക്ക് രക്ഷപെടാന്‍ അവര്‍ പദ്ധതിയിട്ടിരുന്നു.

Also Read: ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്, ആറ് ജില്ലകളില്‍ മഞ്ഞ അലേര്‍ട്ട്

ഓഗസ്റ്റില്‍ ഐഎസ് തീവ്രവാദിയെ അറസ്റ്റ് ചെയ്ത് ഇത്തരത്തിലുള്ള മറ്റൊരു ഭീകരാക്രമണം ഡല്‍ഹി പോലീസ് പരാജയപ്പെടുത്തിയിരുന്നു. തീവ്രവാദികള്‍ തമ്പടിച്ചിരുന്ന ദൗല ക്വാനല്‍ നിന്ന് 15 കിലോ ഇംപ്രവൈസ്ഡ് സ്‌ഫോടകവസ്തുക്കള്‍ (ഐഇഡി) പോലീസ് കണ്ടെടുത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്