ആപ്പ്ജില്ല

കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ ആണ് സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത് ഇന്ന് രാവിലെയാണ്. നാല് തീവ്രവാദികളെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്​

Samayam Malayalam 22 Apr 2020, 2:18 pm

ഹൈലൈറ്റ്:

  • ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്
  • രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Operation Melahura
കശ്മീര്‍: തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഘര്‍ഷത്തില്‍ സൈന്യം നാല് തീവ്രവാദികളെ വധിച്ചു. രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്.തെക്കന്‍ കശ്മീരിലെ മാല്‍ഹുറ സാന്‍പോറ ഗ്രാമത്തില്‍ തീവ്രവാദികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു തിരച്ചിലിനായി സൈന്യം ഇറങ്ങിയത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.
Also Read: COVID 19 LIVE: ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല കൊവിഡ് വാക്‌സിന്‍ മനുഷ്യരിൽ പരീക്ഷിക്കും

പ്രദേശത്ത് തീവ്രവാദികള്‍ ഉണ്ടെന്നും അവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കുന്നു. പലപ്പോഴായി തെക്കന്‍ കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്