ആപ്പ്ജില്ല

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഡ്യൂട്ടിയിലുണ്ടായ 2 വനിതാ പോലീസുകാർക്ക് കൊവിഡ്

രണ്ട് വനിതാ പോലീസുകാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവിടെ ഡ്യൂട്ടിയിലുണ്ടായ ആറ് പോലീസുകാരെ മുൻകരുതൽ നടപടിയായി ക്വാറന്‍റൈൻ ചെയ്തു.

Samayam Malayalam 21 Apr 2020, 9:22 pm
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷ ബംഗ്ലാവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ പോലിസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അസിസ്റ്റൻന്‍റ് പോലീസ് ഇൻസ്പെക്ടർ റാങ്കിലുള്ള ഒരാൾക്കും ഒരു കോൺസ്റ്റബിളിനുമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Samayam Malayalam maharashtra


രണ്ട് ദിവസം മുന്നേയായിരുന്നു ഇവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. രണ്ട് വനിതാ പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആറ് പോലീസുകാരെ മുൻകരുതലെന്നോണം ക്വാറന്‍റൈൻ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ബാന്ദ്രയിലുള്ള വസതിയിലാണ് താമസിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് അദ്ദേഹം വർഷയിലെത്തുക.

Also Read: LIVE: യുഎഇയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

സൗത്ത് മുംബൈയിലെ മലബാർ ഹിൽ ഏരിയയിലാണ് വർഷ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് മറ്റ് നിരവധി മന്ത്രിമാരുടെയും വസതികളുണ്ട്. അതേസമയം, കൊറോണ വൈറസ് സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ചികിത്സ ചിലവിലേക്കായി 1 ലക്ഷം രൂപ അഡ്വാൻസായി നൽകാൻ മുംബൈ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഡിജിപി സഞ്ജീവ് കുമാർ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കുകയും ചെയ്തു.

രാജ്യത്ത് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ പോലീസ് സേനയിൽ നിലവിൽ 37 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് ഓഫീസർമാരുൾപ്പെടുന്നതാണ് ഈ പട്ടിക. മുംബൈയിൽ ഡ്യൂട്ടി ചെയ്യുന്നവരാണ് ഇതിൽ കൂടുതൽ പേരും. ലോക്ക് ഡൗൺ ഡ്യൂട്ടിക്കിടെയാണ് ഇവരിൽ കൊവിഡ് ബാധയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്