ആപ്പ്ജില്ല

അണ്ടര്‍-15 ഫുട്‍ബോള്‍ ടീമിന്‍റെ ട്രെയിന്‍ യാത്ര തറയില്‍ ഇരുന്ന്

വെറുതെയാണോ ഇന്ത്യയിൽ ഫുട്ബോൾ വളരാത്തത്!

TNN 13 Feb 2018, 7:06 pm
മിസോറമില്‍ നിന്നുള്ള ഫുട്‍ബോള്‍ ക്ലബ് ഐസ്‍വാളിന്‍റെ അണ്ടര്‍-15 ഫുട്‍ബോള്‍ ടീമിന് യാത്ര തീവണ്ടിയുടെ തറയില്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ടീമിന്‍റെ ദുരിതയാത്ര ലോകം അറിഞ്ഞത്. കൊല്‍ക്കത്തയിലേക്ക് നൈക്കീ പ്രീമിയര്‍ കപ്പ് മത്സരം കഴിഞ്ഞ് മടങ്ങിയ ടീമിലെ കുട്ടിത്താരങ്ങള്‍ നിലത്തിരുന്ന് യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
Samayam Malayalam u15 footballers have to travel on the train floor
അണ്ടര്‍-15 ഫുട്‍ബോള്‍ ടീമിന്‍റെ ട്രെയിന്‍ യാത്ര തറയില്‍ ഇരുന്ന്




എഐഎഫ്‍എഫ് ആണ് ടൂര്‍ണമെന്‍റ് നടത്തിയത്. സെമി ഫൈനലില്‍ തോറ്റുമടങ്ങുകയായിരുന്നു ടീം. 18 കളിക്കാരും രണ്ട് ഓഫീഷ്യല്‍സും ഉണ്ടായിരുന്നു. ഗോവ മഡഗോണ്‍ മുതല്‍ കൊല്‍ക്കത്തവരെ എത്തിയ ടീമിന് കൊല്‍ക്കത്തയില്‍ നിന്നുള്ള യാത്രയ്ക്കുള്ള ടിക്കറ്റ് കണ്‍ഫേം ആയിരുന്നില്ല.



10 സീറ്റുകളില്‍ മാത്രമാണ് ടിക്കറ്റ് കണ്‍ഫേം ആയത്. ഇതിലേക്ക് എല്ലാ കളിക്കാര്‍ക്കും ഇരിക്കാന്‍ കഴിയുമായിരുന്നില്ല. മറ്റുമാര്‍ഗങ്ങളില്ലാത്തതുകൊണ്ട് ടീം ട്രെയിനില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്