ആപ്പ്ജില്ല

മഹാ വികാസ് അഘാഡിയുടെ വിശ്വാസം പരീക്ഷിച്ച് കോഷ്യാരി; നാളെ അറിയാം ഉദ്ധവിന്റെ ഭാവി

മഹാരാഷ്ട്രയിൽ ശനിയാഴ്ച വിശ്വാസ വോട്ട്. ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം സർക്കാർ രൂപീകരിച്ചതിനു പിന്നാലെ ഡിസംബർ 3ന് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ഭഗത് സിങ് കോഷ്യാരി ആവശ്യപ്പെട്ടു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് ആഘാടി സഖ്യം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും വിശ്വാസ വോട്ടിനെ നേരിടുക.

Samayam Malayalam 29 Nov 2019, 5:56 pm
മഹാരാഷ്ട്രയിൽ ശനിയാഴ്ച വിശ്വാസ വോട്ട്. ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം സർക്കാർ രൂപീകരിച്ചതിനു പിന്നാലെ ഡിസംബർ 3ന് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ഭഗത് സിങ് കോഷ്യാരി ആവശ്യപ്പെട്ടു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് ആഘാടി സഖ്യം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും വിശ്വാസ വോട്ടിനെ നേരിടുക.
Samayam Malayalam uddhav thackeray govt likely to face crucial floor test in maharashtra on saturday
മഹാ വികാസ് അഘാഡിയുടെ വിശ്വാസം പരീക്ഷിച്ച് കോഷ്യാരി; നാളെ അറിയാം ഉദ്ധവിന്റെ ഭാവി


വിശ്വാസ വോട്ട്, പ്രോടേം സ്പീക്കറെ നീക്കാൻ നീക്കം

വിശ്വാസ വോട്ടിനെ നേരിടുന്നതിനു മുന്നോടിയായി മഹാ അഘാടി സഖ്യം പ്രോടേം സ്പീക്കറെ മാറ്റാനുള്ള ശ്രമം ആരംഭിച്ചു. നിലവിൽ മുതിർന്ന ബിജെപി എംഎൽഎ കാളിദാസ് കൊളാംബ്കറെയെയാണ് ഗവർണർ ഭഗത് സിങ് കോഷ്യാരി പ്രോടേം സ്പീക്കറായി നിയമിച്ചിരിക്കുന്നത്. നിലവിലുള്ള എംഎൽഎമാരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്നാണ് ചട്ടം. ആറാം തവണയാണ് കൊളാംബ്കർ മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

162 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് സഖ്യം

മഹാ അഘാടി സഖ്യത്തിന് 162 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് സഖ്യം വ്യക്തമാക്കിയിട്ടുണ്ട്. വ്യാഴാഴ്ചയാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. താക്കറെ കുടുംബത്തിൽ നിന്നും ആദ്യമായി മുഖ്യമന്ത്രി പഥത്തിലെത്തുന്ന വ്യക്തിയാണ് ശിവസേന അദ്ധ്യക്ഷൻകൂടിയായ ഉദ്ധവ് താക്കറെ. മഹാ അഘാടി സഖ്യത്തിന്റെ മന്ത്രിസഭാ യോഗം വ്യാഴാഴ്ച വൈകിട്ട് ചേർന്നിരുന്നു.

നിലവിൽ ഉദ്ധവ് കൂടാതെ ആറ് മന്ത്രിമാർ

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ കൂടാതെ മഹാ അഘാടി സഖ്യത്തിൽ നിന്നും ആറ് മന്ത്രമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ശവിസേന-എൻസിപി-കോൺഗ്രസ് പാർട്ടികളിൽ നിന്നും രണ്ട് വീതം മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ശിവസേനയ്ക്ക് 56, എൻസിപി 54, കോൺഗ്രസ് 44 എന്നിങ്ങനെയാണ് സീറ്റുകൾ. തങ്ങൾക്ക് നിരവധി സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും മഹാ അഘാടി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങളുടെ എംഎൽഎ സഖ്യത്തി പിന്തുണയ്ക്കുമെന്ന് ഇതിനോടകം സിപിഎം വ്യക്തമാക്കിയിട്ടുണ്ട്. ഒരു എംഎൽഎയാണ് സിപിഎമ്മിനുള്ളത്.

ആയിരങ്ങളെ സാക്ഷി നിർത്തിയുള്ള സത്യപ്രതിജ്ഞ

ആയിരങ്ങളെ സാക്ഷി നിർത്തിയാണ് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മനോഹർ ജോഷി, നാരായണ റാണെ എന്നിവർക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ശിവസേന നേതാവാണ് 59 കാരനായ ഉദ്ധവ് താക്കറെ. ഒക്ടോബർ 24ന് ഫലം പ്രഖ്യാപിച്ചതിനു ശേഷം ഉണ്ടായ ഭരണ പ്രതിസന്ധിക്ക് വിരാമമിട്ടുകൊണ്ടാണ് ശിവസേന അധ്യക്ഷൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്