ആപ്പ്ജില്ല

മൂന്ന് വയസുകാരിയെ പിതൃസഹോദരൻ പീഡിപ്പിച്ചു

മൂന്ന് മക്കളിൽ ഇളയ മകളെയാണ് പിതൃസഹോദരൻ ആക്രമിച്ചത്

TNN 3 Mar 2018, 6:17 pm
ലഖ്‌നൗ: പിതൃസഹോദരൻ പീഡിപ്പിച്ച മൂന്ന് വയസുകാരി അത്യാസന നിലയിൽ. ഇന്നലെ ലഖ്‌നൗവിലെ കിങ് ജോർജ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. മൂന്ന് മക്കളിൽ ഇളയ മകളെയാണ് പിതൃസഹോദരൻ ആക്രമിച്ചത്.
Samayam Malayalam uncle molested three year old girl child
മൂന്ന് വയസുകാരിയെ പിതൃസഹോദരൻ പീഡിപ്പിച്ചു


ഹോളി ആഘോഷത്തിന് പെൺകുട്ടിയുടെ വീട്ടിലെത്തിയ പിതൃസഹോദരൻ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കളിക്കാൻ പോയ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കണ്ടെത്തിയത്. അതേ കെട്ടിടത്തിൽ നിന്ന് പിതൃസഹോദരൻ ഇറങ്ങി വരുന്നത് കണ്ട അയൽവാസികളാണ് അയാളെ പോലീസിൽ ഏൽപിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്