ആപ്പ്ജില്ല

തലാക്കിന്‍റെ ന്യായം പരിശോധിക്കാന്‍ സുപ്രീം കോടതി

മുസ്ലീം വ്യക്തി നിയമത്തെക്കുറിച്ച് നിര്‍ണായക വിധി പ്രസ്താവിക്കാന്‍ സുപ്രീം കോടതി.

TNN 29 Mar 2016, 7:54 am
ന്യൂ‍ഡല്‍ഹി : മുസ്ലീം വ്യക്തി നിയമത്തെക്കുറിച്ച് നിര്‍ണായക വിധി പ്രസ്താവിക്കാന്‍ സുപ്രീം കോടതി. മൂന്ന് തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്ന മുസ്ലീം നിയമത്തിനെതിരായ കേസിലാണ് സുപ്രീം കോടതി വിധി പറയാനൊരുങ്ങുന്നത്.
Samayam Malayalam unfazed sc to study triple talaqs legality
തലാക്കിന്‍റെ ന്യായം പരിശോധിക്കാന്‍ സുപ്രീം കോടതി


നേരിട്ട് മാത്രമല്ല, വീഡിയോയിലൂടെയും ഫെയ്സ്ബുക്കിലൂടെയും ഫോണ്‍ സന്ദേശങ്ങളായും വരെ തലാക്ക് ചൊല്ലി ബന്ധം വേര്‍പെടുത്തുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്. ഷയറ ബാനു എന്ന മുസ്ലീം സ്ത്രീയാണ് ഇതിനെതിരായി പെറ്റീഷൻ്‍ നല്‍കിയിരിക്കുന്നത്.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹമോചിതയായ ബാനു ഇത്തരം വിവേചനത്തിന് ഒരു അറുതി വേണം എന്ന തീരുമാനത്തിലാണ് കേസ് നല്‍കിയത്.

മൂന്ന് തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്താനുള്ള മുസ്ലീം പുരുഷന്‍റെ സ്വാതന്ത്ര്യം മുസ്ലീം സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനമാണ്. സൗദി അറേബ്യ, പാകിസ്ഥാന്‍, ഇറാഖ് തുടങ്ങിയ മുസ്ലീം രാജ്യങ്ങളില്‍ പോലും തലാക്കിന് യാതൊരു നിയമസാധുതയുമില്ല. ഇന്ത്യയില്‍ മാത്രമാണ് ഇപ്പോഴും ഇത് തുടരുന്നതെന്നും ഷയര ബാനു പെറ്റീഷനില്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്