Please enable javascript.Ujjwala Lpg Subsidy Extends,14.2 കിലോ എൽപിജി സിലിണ്ടറിന് 300 രൂപ സബ്‌സിഡി; നീട്ടിയത് 2025വരെ, ഉജ്ജ്വല യോജന പദ്ധതിയിൽ നിർണായ പ്രഖ്യാപനം - union cabinet extends rs 300 lpg cylinder subsidy in pradhan mantri ujjwala yojana - Samayam Malayalam

14.2 കിലോ എൽപിജി സിലിണ്ടറിന് 300 രൂപ സബ്‌സിഡി; നീട്ടിയത് 2025വരെ, ഉജ്ജ്വല യോജന പദ്ധതിയിൽ നിർണായ പ്രഖ്യാപനം

Edited byജിബിൻ ജോർജ് | Samayam Malayalam 7 Mar 2024, 10:19 pm
Subscribe

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉജ്ജ്വല യോജന പദ്ധതിയായ ഗ്യാസ് സിലിണ്ടറിന് ഏർപ്പെടുത്തിയിരിക്കുന്ന സബ്സിഡി തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു

ഹൈലൈറ്റ്:

  • പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി.
  • ഗ്യാസ് സിലിണ്ടറിന് ഏർപ്പെടുത്തിയിരിക്കുന്ന സബ്സിഡി തുടരും.
  • 2025 മാർച്ച് 31വരെയാണ് സബ്‌സിഡി നീട്ടി നൽകിയിരിക്കുന്നത്.
Ujjwala Scheme
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉജ്ജ്വല യോജന പദ്ധതിയായ ഗ്യാസ് സിലിണ്ടറിന് ഏർപ്പെടുത്തിയിരിക്കുന്ന സബ്സിഡി തുടരാൻ കേന്ദ്ര സർക്കാർ തീരുമാനം. സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി 2025വരെ തുടരാനാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത സാമ്പത്തിക വർഷം 2025 മാർച്ച് 31വരെയാണ് സബ്‌സിഡി നീട്ടി നൽകിയിരിക്കുന്നത്.
18.6 കിലോമീറ്റർ, അടിപ്പാതകളും ടോൾ പ്ലാസയും; തലശേരി - മാഹി ബൈപാസ് ട്രയൽ റണ്ണിനായി തുറന്നു
14.2 കിലോ എൽപിജി സിലിണ്ടറിന് 300 രൂപ സബ്‌സിഡി ഒരു വർഷത്തേക്ക് കൂടി തുടരുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 10.27 കോടിയിലധികം ഗുണഭോക്താക്കൾക്ക് നേരിട്ട് സബ്‌സിഡി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് സബ്സിഡി തുടരാനുള്ള നിർണായ തീരുമാനമുണ്ടായത്. കഴിഞ്ഞ വർഷം സിലിണ്ടറിന് 200 രൂപയായിരുന്ന സബ്‌സിഡി പിന്നീട് വർധിപ്പിക്കുകയായിരുന്നു. ദാരിദ്ര രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന.

ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് പ്രതിവർഷം 12 സിലിണ്ടറുകളിൽ സബ്‌സിഡി നേരിട്ട് അക്കൗണ്ടുകളിലെത്തും. 2024 - 2025 വർഷം പദ്ധതിക്കായുള്ള മൊത്തം ചെലവ് 12,000 കോടി രൂപയായിരിക്കും. ദരിദ്ര കുടുംബങ്ങളെ ലക്ഷ്യമിട്ട് ഉജ്ജ്വല യോജന പദ്ധതി 2016 മെയ് മാസത്തിലാണ് നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ചത്. കുടുംബങ്ങളിലെ മുതിർന്ന സ്ത്രീകൾക്ക് ഡെപ്പോസിറ്റ് രഹിത എൽപിജി കണക്ഷനുകൾ നൽകുന്നതായിരുന്നു പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി.

'മോദി ശക്തനായ നേതാവ്, അതിനാലാണ് ബിജെപിയിൽ ചേർന്നത്'; എൻ്റെ പരാതികളെല്ലാം ചവറ്റുകുട്ടയില്‍ പോയെന്ന് പത്മജ
ഗ്യാസ് സിലിണ്ടറിന് സബ്സിഡി നീട്ടി നൽകിയതിനൊപ്പം എഐ മിഷൻ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കിവെക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2024 ജനുവരി ഒന്നുമുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഡിയർനസ് അലവൻസും (ഡിഎ) പെൻഷൻകാർക്ക് ക്ഷാമബത്തയും 4 ശതമാനം വർധിപ്പിക്കാനും മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ജിബിൻ ജോർജ്
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ