ആപ്പ്ജില്ല

കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു; സ്മൃതി ഇറാനിയെ മാറ്റി

കേന്ദ്രമന്ത്രിസഭ വീണ്ടും പുനസംഘടിപ്പിച്ചു. വാര്‍ത്താ വിതരണ മന്ത്രാലയ വകുപ്പ് സ്മൃതി ഇറാനിയില്‍ നിന്നും നീക്കി രാജവര്‍ധന്‍ റാത്തോഡിന് നല്‍കി

Samayam Malayalam 14 May 2018, 10:04 pm
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ വീണ്ടും പുനസംഘടിപ്പിച്ചു. വാര്‍ത്താ വിതരണ മന്ത്രാലയ വകുപ്പ് സ്മൃതി ഇറാനിയില്‍ നിന്നും നീക്കി രാജവര്‍ധന്‍ റാത്തോഡിന് നല്‍കി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വകുപ്പ് നീക്കിയതെന്നാണ് സൂചന.
Samayam Malayalam New Delhi: Union I&B Minister Smriti Irani during the 65th National Film Awards ...
സ്മൃതി ഇറാനിക്ക് വാര്‍ത്താ വിനിമയ വകുപ്പ് നഷ്ടമായി


ടെക്സ്റ്റൈല്‍ മന്ത്രാലയം മാത്രമാണ് ഇനി സ്മൃതി ഇറാനിക്ക് കീഴിലുള്ളത്. നേരത്തേ വിവാദങ്ങളെത്തുടര്‍ന്ന് മാനവ വിഭവ ശേഷി വകുപ്പ് സ്മൃതി ഇറാനിയില്‍ നിന്നും മാറ്റിയിരുന്നു. എന്നാല്‍ മന്ത്രി പീയുഷ് ഗോയലിന് റെയില്‍വേ മന്ത്രാലയത്തിന് പുറമെ ധനമന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് ഇന്ന് വിധേയനായ ജെയ്റ്റ്ലി തിരികെയെത്തുന്നത് വരെയാണ് ഗോയലിന് താല്‍ക്കാലിക ചുമതല കൈമാറിയത്.

ഇതിന് പുറമെ എസ്.എസ്. അലുവാലിയയ്‌ക്ക് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വകുപ്പിന്റെ സ്വതന്ത്ര്യ ചുമതല നല്‍കി. അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വകുപ്പിന്റെ സഹമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി ടൂറിസം വകുപ്പിന്റെ സ്വതന്ത്ര സ്വതന്ത്ര ചുമതല നല്‍കാനും തീരുമാനമായി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്