ആപ്പ്ജില്ല

വിവാദ പരാമര്‍ശം: കേന്ദ്രമന്ത്രി ഹെഗ്‌ഡെ മാപ്പ് പറഞ്ഞു

കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ലോക്‌സഭയില്‍ മാപ്പ് പറഞ്ഞു

TNN 28 Dec 2017, 4:27 pm
ന്യൂഡല്‍ഹി : വിവാദ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കേന്ദ്ര തൊഴില്‍ സഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ലോക്‌സഭയില്‍ മാപ്പ് പറഞ്ഞു. ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഭരണഘടനയ്ക്ക് എതിരെ പോകാന്‍ കഴിയില്ലന്നും, ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Samayam Malayalam union minister anant hegde apologises in parliament
വിവാദ പരാമര്‍ശം: കേന്ദ്രമന്ത്രി ഹെഗ്‌ഡെ മാപ്പ് പറഞ്ഞു


കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. മതനിരപേക്ഷകരും പുരോഗമനവാദികളുമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് അവരുടെ മാതാപിതാക്കളെയോ രക്തത്തേയോ തിരിച്ചറിയാന്‍ കഴിയാത്തവരാണ്. ആരെങ്കിലും തങ്ങള്‍ മുസ്ലിമാണ്, ക്രിസ്ത്യനാണ്, ബ്രാഹ്മണനാണ്, ലിംഗായത്താണ്, ഹിന്ദുവാണ് എന്നുപറഞ്ഞാന്‍ എനിക്ക് വളരെ സന്തോഷമാണ്. എന്നാല്‍ മതനിരപേക്ഷകരാണ് എന്ന് പറയുന്നതിലാണ് പ്രശ്‌നമെന്നുമാണ് ഹെഗ്‌ഡെ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്