ആപ്പ്ജില്ല

ഇന്ത്യയിൽ പുരുഷന്മാരുടെ വിവാഹപ്രായം 18 ആക്കാൻ ബിജെപി സർക്കാർ; ശൈശവവിവാഹത്തിനെതിരെ കർശന നടപടിയും പരിഗണനയിൽ

ശൈശവ വിവാഹനിരോധന നിയമം ഭേദഗതി ചെയ്യാൻ ഒരുങ്ങി കേന്ദ്ര സർക്കാർ.കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് മുന്നോട്ട് വെച്ചത്. ശൈശവവിഹാതിനെതിരെ കർശന നടപടിക്കാണ് സർക്കാർ ഒരുങ്ങുന്നത്.

Samayam Malayalam 1 Nov 2019, 5:56 pm
ന്യൂഡൽഹി: ഇന്ത്യയിൽ പുരുഷന്മാരുടെ വിവാഹപ്രായം 21 ൽ നിന്ന് 18 ആയി കുറക്കാൻ കേന്ദ്രസർക്കാർ നീക്കം. സ്ത്രീകളുടെ വിവാഹപ്രായം നിലവിൽ 18 വയസാണ്. നിലവിൽ 2006ലെ ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് പുരുഷന്മാരുടെ വിവാഹപ്രായം 21 ഉം സ്ത്രീകളുടെ വിവാഹപ്രായം 18 ഉം ആണ്.
Samayam Malayalam Marriage


ഇപ്പോൾ ശൈശവവിവാഹനിയമം ഭേദഗതി ചെയ്യാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ശൈശവവിവാഹ നിരോധന നിയമം അനുസരിച്ച് രണ്ട് വർഷം തടവും ഒരു ലക്ഷം രൂപയുമാണ് പിഴ. എന്നാൽ, ഇറഭേദഗതി ചെയ്ത് ഏഴ് വർഷം തടവും ഏഴ് ൽ;ലക്ഷം രൂപ പിഴയുമാക്കി ശിക്ഷ ഉയർത്താനും പദ്ധതിയുണ്ട്.

ഒക്ടോബർ 18ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് നിയമം ഭേദഗതി ചെയ്യാൻ തീരുമാനമെടുത്തത്. ശൈശവ വിവാഹം നടന്നാൽ പ്രായപൂർത്തിയാകുമ്പോൾ നിയമപരമാക്കാനുള്ള വകുപ്പ് നിലവിലുണ്ട്. ഇതിന് സാധുത നൽകുന്ന ശൈശവ വിവാഹ നിരോധന നിയമത്തിലെ മൂന്നാം വകുപ്പ് എടുത്ത് മാറ്റിക്കൊണ്ട് ഭേദഗതി ചെയ്യുകയാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി.

ശൈശവ വിവാഹത്തിനെതിരെ കർശന നടപടി കൈക്കൊള്ളുന്ന രീതിയിൽ നിയമഭേദഗതി ചെയ്യാനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. ശൈശവ വിവാഹത്തിന് ഇരയാകുന്ന പെൺകുട്ടികൾക്ക് നിയമപരമായി വിവാഹം നടക്കുന്നത് വരെ വരനും വീട്ടുകാരും താമസവും ചെലവും നൽകണം. മൂന്നാം വകുപ്പ് എടുത്ത് കളയുന്നതോട് കൂടി പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗകുറ്റമാകുമെന്ന സുപ്രീം കോടതിയുടെ മുൻ വിധിക്ക് മാറ്റമുണ്ടാകും.

വിധിയിലെ വൈരുധ്യം ഇതോടെ ഒഴിവാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. ശൈശവ വിവാഹത്തിന് ഇരയാകുന്ന പെൺകുട്ടിക്ക് ജീവനാംശം നൽകണമെന്ന നിർദേശം മാറ്റി നഷ്ടപരിഹാരം നൽകണമെന്ന നിർദേശവും മന്ത്രാലയം മുന്നോട്ട് വെക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്