ആപ്പ്ജില്ല

ചൈനയ്ക്കും പാകിസ്ഥാനുമെതിരെ എന്ന് യുദ്ധം നടത്തണമെന്ന് മോദി തീരുമാനിച്ചിട്ടുണ്ട്; വിവാദ പരാമർശവുമായി യുപി ബിജെപി അധ്യക്ഷൻ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലാണ് ബിജെപി ഉത്തർ പ്രദേശ് അധ്യക്ഷന്‍റെ വിവാദ പരാമർശങ്ങളുള്ളതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 'രാമക്ഷേത്രം, ആർട്ടിക്കിൾ 370 എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പരാമർശം

Samayam Malayalam 25 Oct 2020, 6:34 pm
ബല്ലിയ, ഉത്തർപ്രദേശ്: പാകിസ്ഥാനും ചൈനയ്ക്കുമെതിരെ രാജ്യം എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ടെന്ന് ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്ങ്. അതിർത്തിയിൽ ചൈനയുമായി സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് ബിജെപി നേതാവിന്‍റെ വിവാദ പരാമർശം.
Samayam Malayalam Swatantra Dev Singh
സ്വതന്ത്ര ദേവ് സിങ്ങ്. PHOTO: TOI


സുപ്രീംകോടതി വിധിയെത്തുടർന്ന് അയോധ്യയിൽ ഒരു രാമക്ഷേത്രം നിർമാണം തുടങ്ങിയതും ഭരണഘടനയുടെ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെയും ബന്ധപ്പെടുത്തിക്കൊണ്ടാണ് സ്വതന്ത്ര ദേവ് പരാമർശം നടത്തിയത്. ഇതെല്ലാം പ്രധാനമന്ത്രി മോദിയുടെ തീരുമാനപ്രകാരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Also Read : ആവശ്യമെങ്കിൽ പോരാടും, രാജ്നാഥ് സിങ്ങിന് പിന്നാലെ ചൈനയ്ക്കെതിരെ അജിത് ഡോവലും

'രാമക്ഷേത്രം, ആർട്ടിക്കിൾ 370 എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെപ്പോലെ പാകിസ്ഥാനും ചൈനയുമായും എപ്പോഴാണ് യുദ്ധം നടത്തേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട്.' സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ സ്വതന്ത്രദേവ് സിങ്ങ് പറയുന്നതായി ദേശീയമാധ്യമമായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. യുദ്ധത്തിനുള്ള തീയതി കുറിച്ചതയാണ് ഹിന്ദിയിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളതെന്നാണ് റിപ്പോർട്ട്.

Also Read : ഇഞ്ചി കൃഷി സത്യവാങ്മൂലത്തിൽ ഇല്ലാത്തതെന്ത്? ഷാജി 'അര എംഎല്‍എ' സ്ഥാനം ഒഴിയണമെന്ന് റഹീം

പ്രസംഗത്തിൽ സമാജ് വാദി പാർട്ടി പ്രവർത്തകരെയും ബഹുജൻ സമാജ് വാദി പാർട്ടിപ്രവർത്തകരെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ഭീകരവാദികളോട് താരതമ്യം ചെയ്യുന്നുമുണ്ട്. അതേസമയം വിവാദ പ്രസ്താവനയോട് പ്രതികരിച്ച എംപി രവീന്ദ്ര കുശ്വാഹ പാർട്ടി പ്രവർത്തകരുടെ മനോവീര്യം വർധിപ്പിക്കുന്നതിനാണ് യുപി ബിജെപി പ്രസിഡന്‍റ് ഈ പ്രസ്താവനകൾ നടത്തിയതെന്നാണ് പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്