ലക്നൗ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വായ്പേയിയുടെ 93-ാം ജന്മദിനം 93 തടവുകാരെ മോചിപ്പിച്ച് ആഘോഷിക്കാൻ യുപി സര്‍ക്കാര്‍. ക്രിസ്മസ് ദിനത്തിലാണ് വാജ്പേയിയുടെ ജന്മദിനം. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാരെ മോചിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തര സെക്രട്ടറി അരവിന്ദ് കുമാറാണ് അറിയിച്ചത്.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും പിഴയായി ചുമത്തപ്പെട്ട തുക അടയ്ക്കാത്തതിനാൽ തടവുശിക്ഷ ദീര്ഘിപ്പിച്ച ജയിൽപ്പുള്ളികളെയാണ് മോചിപ്പിക്കുക. മോചിപ്പിക്കപ്പെടുന്നവരുടെ പേരിൽ മറ്റു കേസുകളൊന്നും ഇല്ലെന്ന് ഉറപ്പാക്കും.
യുപി സര്‍ക്കാരിന്റെ ജനപക്ഷനയമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് വിവിധ ബിജെപി നേതാക്കള്‍ അറിയിച്ചു. അതേസമയം തടവുപുള്ളികളുടെ പേരിൽ ചുമത്തപ്പെട്ട തുക വിവിധ ട്രസ്റ്റുകളിൽ നിന്നും സന്നദ്ധസംഘടനകളിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.