ആപ്പ്ജില്ല

ബിജെപി മെഡിക്കൽ കോളജ് കോഴ: പാര്‍ലമെന്‍റില്‍ ബഹളം

ബഹളത്തെ തുടർന്ന് പതിനൊന്നര വരെ സഭ നിർത്തിവെച്ചു.

TNN 20 Jul 2017, 11:26 am
ന്യൂഡൽഹി: ബിജെപി അംഗങ്ങൾ ഉൾപ്പെട്ട മെഡിക്കൽ കോളജ് കോഴ വിഷയത്തിൽ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ ബഹളം. കേരളത്തിൽ നിന്നുള്ള എം.ബി.രാജേഷ് എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്‌പീക്കർ സുമിത്രാ മഹാജൻ അനുമതി നിഷേധിച്ചു.
Samayam Malayalam uproar in parliament against medical college scam
ബിജെപി മെഡിക്കൽ കോളജ് കോഴ: പാര്‍ലമെന്‍റില്‍ ബഹളം


സഭാനടപടികൾ തുടങ്ങിയപ്പോൾ തന്നെ എം.ബി.രാജേഷ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതായി സഭയെ അറിയിച്ചു. തുടർന്ന് കേരളത്തിൽ നിന്നുള്ള മറ്റ് പ്രതിപക്ഷ എംപിമാരും ചേർന്ന് പ്രതിഷേധം ശക്തമാക്കി. പ്രധാനമന്ത്രി മറുപടി പറയണെമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എം.പിമാർ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ബഹളത്തെ തുടർന്ന് പതിനൊന്നര വരെ സഭ നിർത്തിവെച്ചു.

അതെ സമയം, ബിജെപി കേരള ഘടകം ഇത് വരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഇത് രാജ്യം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വലിയ അഴിമതിയാണെന്ന് എം.ബി.രാജേഷ് ആരോപിച്ചു. ഡൽഹിയിൽ വെച്ച് പണം കൈമാറിയെന്നത് തന്നെ സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നുവെന്ന് രാജേഷ് ആരോപിച്ചു.

Uproar in parliament against medical college scam

medical college scam in which BJP leaders involved creates uproar in parliament today.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്