ആപ്പ്ജില്ല

വിവാഹ തുല്യതാ ഹർജി; ഭാര്യയോ ഭർത്താവോ അല്ല, 'പങ്കാളി'യെന്ന് വിളിക്കണമെന്ന് പരാതിക്കാർ

സ്പെഷ്യൽ മാര്യേജ് ആക്ടിൽ ഭർത്താവ്, ഭാര്യ എന്ന് ഉപയോഗിച്ചിടത്തെല്ലാം പങ്കാളി എന്ന് രേഖപ്പെടുത്തണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

Authored byകാർത്തിക് കെ കെ | Samayam Malayalam 19 Apr 2023, 3:02 pm

ഹൈലൈറ്റ്:

  • ഹർജിക്കാർക്കുവേണ്ടി മുകുൾ റോത്തഗി ഹാജരായി
  • കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി
  • അഞ്ച് അംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam supreme court
പ്രതീകാത്മക ചിത്രം
വിവാഹ തുല്യത നിയമപരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അഭിപ്രായം ചോദിച്ച് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. സുപ്രീംകോടതി അഞ്ച്അംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസാണിത്. ഏപ്രിൽ 18ന് കേസിന്റെ വാദം കേൾക്കവെ ഹർജികളിൽ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കണമെന്ന് നരേന്ദ്ര മോദി സർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി നിരസിച്ചതോടെയാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേന്ദ്രം ഏപ്രിൽ 19 ബുധനാഴ്ച സംസ്ഥാനങ്ങൾക്ക് കത്തെഴുതിയത്.
"സ്പെഷ്യൽ മാര്യേജ് ആക്ടിൽ (എസ്‌എംഎ), ഭർത്താവ്, ഭാര്യ എന്ന് ഉപയോഗിച്ചിടത്തെല്ലാം പങ്കാളി എന്ന് ഉപയോഗിച്ച് ലിംഗഭേദമില്ലാതാക്കണം. കൂടാതെ 'പുരുഷൻ', 'സ്ത്രീ' എന്നിവയ്ക്കു പകരം വ്യക്തി എന്ന് ഉപയോഗിക്കണം. ഇതോടെ വലിയൊരു ഭാഗത്ത പ്രശ്നം പരിഹരിക്കപ്പെടും." കേസിൽ വാദം നടക്കവെ മുതിർന്ന അഭിഭാഷകൻ മുകുള് റോത്തഗി പറഞ്ഞു.


"നമ്മുടെ അവകാശങ്ങളുമായി മുന്നോട്ടു പോകേണ്ടതുണ്ട്. വ്യക്തി നിയമങ്ങളില്ലെങ്കിൽ മതേതര നിയമങ്ങളുടെ മേഖലയിൽ എങ്കിലും ഇത് പാലിക്കാൻ കഴിയണം." റോത്തഗി പറഞ്ഞു.

"ഞങ്ങൾ ഒന്നിച്ചു നടക്കുമ്പോൾ നിയമപ്രകാരം വിവാഹം കഴിക്കപ്പെട്ട പങ്കാളികളായി പൊതുജനം ഞങ്ങളെ നോക്കിക്കാണും. അതിൽ ആരും കളങ്കം ചാർത്തുകയില്ല."

ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ലോക്കോ പൈലറ്റ് മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്
അതേസമയം കേസ് പരിഗണിക്കുന്ന ആദ്യ ദിവസം തന്നെ വ്യക്തി നിയമങ്ങളിൽ സ്പർശിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ് കെ കൗൾ, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് പറഞ്ഞു.

'കോൺ​ഗ്രസിന് നിരോധിത സംഘടനയുമായി ബന്ധം; സിദ്ധരാമയ്യ പോപ്പുലർ ഫ്രണ്ടിന്റെ ഒത്താശക്കാരൻ'; പുതിയ ആരോപണങ്ങളുമായി ബിജെപി
"ഞങ്ങൾക്ക് വിഷയത്തിന്റെ പ്രാധാന്യം മനസിലായിട്ടുണ്ട്. ഈ ഘട്ടത്തിൽ നമുക്ക് വ്യക്തി നിയമങ്ങളിൽ നിന്നു മാറിനിൽക്കാം. വ്യക്തിനിയമങ്ങളിൽ നിന്നു മാറി നിന്നാൽ ഈ പറയുന്ന കാര്യങ്ങൾ സാധ്യമായേക്കാം." ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്