ആപ്പ്ജില്ല

ശക്തിമാന് സ്മാരകമായി പ്രതിമ ഒരുക്കി പോലീസ്

ശക്തിമാന് മര്‍ദ്ദനമേറ്റ റിസ്പാന ചൗക്കില്‍ തന്നെയാണ് പ്രതിമ ഒരുങ്ങുന്നത്. ശക്തിമാന്റെ പ്രതിമയ്ക്ക് 400 കിലോയില്‍ അധികം തൂക്കമുണ്ട്. അഞ്ച് ലക്ഷം രൂപ ചിലവിട്ടാണ് പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.

TNN 12 Jul 2016, 12:43 pm
ബിജെപി നേതാവിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയ ഉത്തരാഖണ്ഡ് പോലീസിലെ വെള്ളക്കുതിര ശക്തിമാന് സ്മാരകമായി പ്രതിമ ഒരുങ്ങുന്നു. ഉത്തരാഖണ്ഡ് പോലീസ് തന്നെയാണ് സ്മാരകം ഒരുക്കുന്നത്. ശക്തിമാന് മര്‍ദ്ദനമേറ്റ റിസ്പാന ചൗക്കില്‍ തന്നെയാണ് പ്രതിമ ഒരുങ്ങുന്നത്. ശക്തിമാന്റെ പ്രതിമയ്ക്ക് 400 കിലോയില്‍ അധികം തൂക്കമുണ്ട്. അഞ്ച് ലക്ഷം രൂപ ചിലവിട്ടാണ് പ്രതിമ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്.
Samayam Malayalam uttarakhand builds a memorial to shaktiman
ശക്തിമാന് സ്മാരകമായി പ്രതിമ ഒരുക്കി പോലീസ്


ശക്തിമാന്റെ ഓര്‍മ്മയ്ക്കായി ഡെറാഡൂണ്‍ പോലീസിന്റെ കുതിരപ്പാളയത്തിന് ശക്തിമാന്‍ എന്ന പേര് നല്‍കിയിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് ബിജെപി പ്രതിഷേധ മാര്‍ച്ചിനിടെ മസൂറി എംഎല്‍എ ഗണേഷ് ജോഷി ശക്തിമാന്റെ കാല് തല്ലിയൊടിച്ചത്. ഗുരുതരമായി പരുക്കേറ്റ കുതിരയുടെ കാല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ച്‌ നീക്കിയെങ്കിലും ഒരു മാസത്തിനകം കുതിര മരണത്തിന് കീഴടങ്ങി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്