ആപ്പ്ജില്ല

2024 മാർച്ചിൽ വന്ദേ ഭാരത് സ്ലീപ്പർ എത്തും; കേരളത്തിന് ലഭിക്കുമോ പുതിയ ട്രെയിൻ? എത്തുന്നത് ആധുനിക സൗകര്യങ്ങളോടെ

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. 2024 മാർച്ചോടെ ട്രെയിനുകൾ പുറത്തിറക്കാനാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള ട്രെയിനുകളാകും പുറത്തിറങ്ങുക

Edited byജിബിൻ ജോർജ് | Samayam Malayalam 30 Oct 2023, 11:59 am

ഹൈലൈറ്റ്:

  • വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നു.
  • 2024 മാർച്ചോടെ ട്രെയിനുകൾ പുറത്തിറങ്ങും.
  • ആധുനിക സൗകര്യങ്ങളോടെയുള്ള ട്രെയിനുകളാകും പുറത്തിറങ്ങുക.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam vande bharat sleeper train

ന്യൂഡൽഹി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നു. 2024 തുടക്കത്തിൽ വന്ദേ ഭാരത് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുമായി (ഐസിഎഫ്) സഹകരിച്ച് ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) ആണ് നിർമിക്കുന്നത്.
തിരക്ക് കുറയുമോ? ഈ എട്ട് ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു; തീരുമാനം എതിർപ്പ് രൂക്ഷമായതോടെ
2024ൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. എത്ര ട്രെയിനുകൾ പുറത്തിറങ്ങുമെന്ന കാര്യത്തിൽ റെയിൽവേ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആധുനിക സൗകര്യങ്ങളോടെയാകും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലെത്തിക്കുകയെന്ന് റെയിൽവേ വ്യക്തമാക്കുന്നു.


ആഗോള നിലവാരത്തിന് തുല്യമായ സൗകര്യങ്ങളാകും ട്രെയിനിൽ സജ്ജമാക്കുകയെന്ന് റെയിൽവേ അറിയിച്ചിരുന്നു. ഒരു എസി കോച്ചും നാല് എസി 2 ടയർ കോച്ചുകളും ട്രെയിനിലുണ്ടാകും. 11 എസി 3 ടയർ കോച്ചുകളുമുണ്ടാകും. ട്രെയിനിന്റെ മൊത്തം സീറ്റ് കപ്പാസിറ്റി 823 ആയിരിക്കും. 2024 മാർച്ചോടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ പ്രോട്ടോടൈപ്പ് പുറത്തിറക്കാനാണ് ബി‌ഇ‌എം‌എൽ ലക്ഷ്യമിടുന്നത്. 16 കോച്ചുകളാകും ട്രെയിനിന് ഉണ്ടാകുക. 160 കിലോമീറ്റർ വേഗതയിലാകും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സഞ്ചരിക്കുക.

ദീർഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്ന തരത്തിലാണ് ട്രെയിനിൻ്റെ നിർമാണം. രാജധാനിയേക്കാൾ വ്യത്യസ്തമായ തലത്തിലായിരിക്കും ഇന്റീരിയർ. മികച്ച ഇൻ്റീരിയൽ, പാൻട്രി സൗകര്യം, മികച്ച സീറ്റുകൾ, ദുർഗന്ധ രഹിത ശുചിമുറി എന്നീ സൗകര്യങ്ങൾക്കൊപ്പം ജിഎഫ്‌ആർപി പാനലുകളുള്ള മികച്ച ഇൻ -ക്ലാസ് ഇന്റീരിയറുകൾ ട്രെയിൻസെറ്റിന് ഉണ്ടായിരിക്കുമെന്ന് ബിഇഎംഎൽ വ്യക്തമാക്കി. സ്ലീപ്പര്‍ കോച്ചിന് സൗകര്യപ്രദമായ സീറ്റുകളുള്ള ക്ലാസിക് വുഡന്‍ ഡിസൈനാണ് നല്‍കിയിരിക്കുന്നത്. സെൻസർ അടിസ്ഥാനമാക്കിയുള്ള വാതിലുകൾ, ലഗേജ് വെക്കാനുള്ള സൗകര്യം, തീപിടിത്തത്തിൽ നിന്ന് രക്ഷനേടാനുള്ള സൗകര്യങ്ങൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക ബെർത്തുകളും ടോയ്‌ലറ്റുകളും, ചൂട് വെള്ളം ലഭിക്കുന്ന ഷവർ എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങൾ സജ്ജമാണ്.

എറണാകുളം - ഷൊർണൂർ ഇടനാഴി; കൂടുതൽ ട്രെയിനുകളെത്തുമോ? ട്രാക്കുകളുടെ ഡിപിആർ ഉടൻ
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിന് ലഭ്യമാകാനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്ത് സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളും ജനം ഏറ്റെടുത്തു. ടിക്കറ്റുകൾ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഇതിനിടെ കേരളത്തിലേക്ക് ഒരു വന്ദേ ഭാരത് ട്രെയിൻ കൂടി റെയിൽവേ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. കർണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുക. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കും അവിടെ നിന്ന് എറണാകുളത്തേക്കുമാണ് വന്ദേ ഭാരത് സർവീസ് നടത്തുകയെന്ന് റെയിൽവേ അറിയിച്ചു. സംസ്ഥാനത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കൂടുതൽ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാണ്. വന്ദേ ഭാരത് സർവീസ് ആരംഭിച്ചതോടെ ട്രെയിനുകൾ വൈകിയോടുന്നതും പിടിച്ചിടുന്നതും പതിവാണെന്നാണ് പ്രധാന ആരോപണം.

Read Latest Kerala News and
Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്