ആപ്പ്ജില്ല

രാജ്‍‍കുമാറിനെ തട്ടിക്കൊണ്ടു പോയ കേസിൽ 18 വര്‍ഷത്തിന് ശേഷം വിധി

പ്രതികള്‍ എല്ലാവരെയും വെറുതെ വിട്ടു

Samayam Malayalam 25 Sept 2018, 5:20 pm
കോയമ്പത്തൂര്‍: നടൻ രാജ്‍‍കുമാറിനെ തട്ടിക്കൊണ്ടു പോയ കേസിൽ വീരപ്പന്‍റെ സംഘത്തിലെ ഒൻപത് പ്രതികളെ കോടതി വെറുതെ വിട്ടു. 18 വര്‍ഷത്തിനു ശേഷം വിധി വരുമ്പോള്‍ വീരപ്പനും രാജ്‍‍കുമാറും ജീവിച്ചിരിപ്പില്ലെന്നതാണ് പ്രത്യേകത. ഈറോഡ് ഗോപിചെട്ടിപ്പാളയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ മണിയാണ് കേസിൽ വിധി പറഞ്ഞത്. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി എല്ലാ പ്രതികളെയും വെറുതെ വിടുകയായിരുന്നു.
Samayam Malayalam veerappan-rajkumar.jpg.image.784.410


2000 ജൂലൈ 30നാണഅ താളവാടി ദൊഡ്ഡ ഗജനൂരിലെ വീട്ടിൽ നിന്ന് കന്നഡ താരം രാജ്‍‍കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടു പോയത്. 108 ദിവസം കാട്ടിൽ ബന്ദിയാക്കി പാര്‍പ്പിച്ച ശേഷം 2000 നവംബര്‍ 15ന് രാജ്‍‍കുമാറിനെ വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തിൽ വീരപ്പനും കൂട്ടാളികളും ഉള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് താളവാടി പോലീസ് കേസെടുത്തത്. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

പിന്നീട് 2004 ഒക്ടോബര്‍ നാലിന് ധര്‍മപുരിക്കടുത്ത് പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരപ്പൻ കൊല്ലപ്പെടുകയായിരുന്നു. 2006ൽ രാജ്‍‍കുമാറും അന്തരിച്ചു.

കേസിൽ 47 സാക്ഷികളെയാണ് അഡീഷണൽ ജില്ലാ കോടതി വിസ്തരിച്ചത്. വീരപ്പനെക്കൂടാതെ സേത്തുക്കുഴി ഗോവിന്ദൻ, രങ്കസ്വാമി എന്നിവര്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു. കൂടാതെ പ്രതികളായ ഗോവിന്ദരാജ്, അന്തിൽ, പശുവണ്ണ, കുപ്പുസ്വാമി, കൽമാടി രാമൻ എന്നിവര്‍ കോടതിയിൽ ഹാജരായി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്