ആപ്പ്ജില്ല

മുതിര്‍ന്ന ആണവ ഗവേഷകന്‍ ഡോ. ശേഖര്‍ ബസു കൊവിഡ് ബാധിച്ച് മരിച്ചു

കൊവിഡിനൊപ്പം മറ്റ് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Samayam Malayalam 24 Sept 2020, 4:26 pm
കൊല്‍ക്കത്ത: മുന്‍ അറ്റോമിക് എനര്‍ജി കമ്മീന്‍ ചെയര്‍മാനും മുതിര്‍ന്ന അറ്റോമിക് ശാസ്ത്രജ്ഞനുമായ പത്മശ്രീ ഡോ. ശേഖര്‍ ബസു (68) കൊവിഡ്- 19 ബാധിച്ച് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.50 ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
Samayam Malayalam മുതിര്‍ന്ന ആണവ ഗവേഷകന്‍ ഡോ. ശേഖര്‍ ബസു


Also Read: അണ്‍ലോക്ക് 4.0: എന്താണ് പ്രാദേശിക ലോക്ക് ഡൗണും മൈക്രോ- കണ്ടെയ്ന്‍മെന്റ് സോണുകളും?

കൊവിഡിനൊപ്പം മറ്റ് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 2014 ല്‍ ആണ് അദ്ദേഹത്തിന് പത്മ ശ്രീ ലഭിച്ചത്.

Also Read: സ്വര്‍ണക്കടത്ത് കേസ്: എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു

മെക്കാനിക്കല്‍ എഞ്ചിനീയറായ ഡോ. ബസു രാജ്യത്തെ അറ്റോമിക് എനര്‍ജി പ്രോഗ്രാമില്‍ നല്‍കിയ സംഭവാനകളില്‍ രാജ്യം ആദരിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ ആണവോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയായ ഐഎന്‍എസ് അരിഹന്തിനായി സങ്കീര്‍ണമായ റിയാക്ടറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചവരില്‍ ഡോ. ബസുവും ഉള്‍പ്പെടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്