ആപ്പ്ജില്ല

മണ്ണിടിച്ചിലില്‍ പാലം തകര്‍ന്നു; ഒറ്റരാത്രി കൊണ്ട് പുനഃനിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം

വെള്ളി, ശനി ദിവസങ്ങളിലായിരുന്നു രണ്ട് പാലങ്ങള്‍ തകര്‍ന്നത്. പെട്ടെന്നുണ്ടായ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് അരുവികളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Samayam Malayalam 3 Jul 2022, 3:37 pm
ശ്രീനഗര്‍: മണ്ണിടിച്ചിലില്‍ തകര്‍ന്ന പാലങ്ങള്‍ ഒറ്റരാത്രി കൊണ്ട് പുനഃനിര്‍മ്മിച്ച് ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീരിലെ ബല്‍ത്താലിലാണ് പാല് തകര്‍ന്നതും സൈന്യം ഉടന്‍ പുനഃനിര്‍മ്മിച്ചതും. അമര്‍നാഥ് യാത്ര തടസ്സപ്പെടാതിരിക്കാനാണ് സൈന്യം പാലം വേഗം തന്നെ പുനഃനിര്‍മ്മിച്ചത്.
Samayam Malayalam Landslide ani twitter


Also Read:
ഉരുള്‍പൊട്ടലില്‍ സര്‍വതും നഷ്ടമായി, ജപ്തി ഭീഷണി, 3.5 ലക്ഷം അടച്ച് സുരേഷ് ഗോപി

വെള്ളി, ശനി ദിവസങ്ങളിലായിരുന്നു രണ്ട് പാലങ്ങള്‍ തകര്‍ന്നത്. പെട്ടെന്നുണ്ടായ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് അരുവികളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മലവെള്ളപ്പാച്ചിലില്‍ പാലം തകരുന്നതിന്റെ ദൃശ്യങ്ങളും ശേഷം പാലം പുനഃനിര്‍മ്മിക്കുന്ന സൈനികരുടെ വീഡിയോ എഎന്‍ഐ പങ്കുവെച്ചിട്ടുണ്ട്.


Also Read:
കുടുംബാധിപത്യം അവസാനിച്ചു, ഇനി 40 വര്‍ഷം ബിജെപിയുടെ കാലം, 'കേരളത്തിലും പ്രതീക്ഷ'യെന്ന് അമിത് ഷാ

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന അമര്‍നാഥ് തീര്‍ഥാടനം ജൂണ്‍ 30 നാണ് ആരംഭിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്