ആപ്പ്ജില്ല

'എനിക്ക് പ്രായപൂര്‍ത്തിയായി': വീടുവിട്ട ശ്രദ്ധാ വാൾക്കറിൻ്റെ അവസാന വാക്കുകൾ തുറന്ന് പറഞ്ഞ് പിതാവ്

അന്വേഷണം തുടക്കത്തിൽ വളരെ സാവധാനത്തിലായിരുന്നു ഇപ്പോൾ പുരോഗമിക്കുന്നുണ്ടെന്നും വികാസ് പറഞ്ഞു. 18 വയസ് തികയുന്ന കുട്ടികള്‍ക്ക് കൗൺസിലിങ്ങ് നൽകണമെന്നും അവര്‍ക്ക് നിയന്ത്രണം ആവശ്യമാണെന്നും വികാസ് പറയുന്നു. വീടുവിട്ട് മകള്‍ പോകുന്നതിന് മുൻപ് മകള്‍ തൻ്റെയടുത്ത് പറഞ്ഞത് ഇപ്പോള്‍ താനൊരു പ്രായപൂര്‍ത്തിയായ ആളാണെന്നായിരുന്നു.

മുംബൈ: തൻ്റെ മകളുടെ കൊലപാതകത്തിൽ മികച്ച അന്വേഷണം നടത്തണമെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ശ്രദ്ധാ വാള്‍ക്കറുടെ പിതാവ് വികാസ് വാൾക്കര്‍. മഹാരാഷ്ടട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam vikas walker
വികാസ് വാൾക്കർ


Also Read : ഹിമാചലിലെ തോൽവി: നദ്ദയേയും അനുരാഗ് ഠാക്കൂറിനുമെതിരെ കടുത്ത വിമര്‍ശനം; മാറ്റണമെന്ന് അണികള്‍

കൊലപാതകത്തിൽ ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് സംശയിക്കുന്ന അഫ്താബിൻ്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങള്‍ക്ക് നീതി ലഭ്യമാകുമെന്ന് ഫട്നാവിസ് ഉറപ്പ് നൽകിയിരുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം തുടക്കത്തിൽ വളരെ സാവധാനത്തിലായിരുന്നു ഇപ്പോൾ പുരോഗമിക്കുന്നുണ്ടെന്നും വികാസ് പറഞ്ഞു.

18 വയസ് തികയുന്ന കുട്ടികള്‍ക്ക് കൗൺസിലിങ്ങ് നൽകണമെന്നും അവര്‍ക്ക് നിയന്ത്രണം ആവശ്യമാണെന്നും വികാസ് പറയുന്നു. വീടുവിട്ട് മകള്‍ പോകുന്നതിന് മുൻപ് മകള്‍ തൻ്റെയടുത്ത് പറഞ്ഞത് ഇപ്പോള്‍ താനൊരു പ്രായപൂര്‍ത്തിയായ ആളാണെന്നായിരുന്നു. പിന്നീട്, തനിക്ക് മറുപടി ഒന്നും പറയാന്‍ സാധിക്കാതെ വന്നു. അതാണ് ഇങ്ങനെ പറയുന്നത്. വാര്‍ത്താസമ്മേളനത്തിനിടെ വികാരാധീതനായി വികാസ് വാള്‍ക്കര്‍ പറഞ്ഞു.

Also Read : മിന്നും വിജയം: 2024ലും 'ഗുജറാത്ത് മോഡൽ' തന്നെ വിഷയമാക്കാനൊരുങ്ങി ബിജെപി; സംസ്ഥാന ഘടകങ്ങള്‍ക്കും നിർദ്ദേശം

"വീട്ടിൽ നിന്ന് പോകുന്നതിന് മുമ്പ്, ഞാൻ ശ്രദ്ധയുമായി ഒരു സംസാരിച്ചിരുന്നു. അവൻ ഞങ്ങളുടെ സമുദായത്തിൽ നിന്നുള്ള ആളല്ല, അവൻ്റെ കൂടെ പോകരുത്. പക്ഷെ അവനോടൊപ്പം നിൽക്കണമെന്നായിരുന്നു മകളുടെ നിലപാട്," അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശ്രദ്ധ വാൽക്കറെ കൊന്ന കേസിൽ പ്രതി അഫ്താബ് പൂനെവാലയുടെ കസ്റ്റഡി 14 ദിവസം കൂടി നീട്ടി. വീഡിയോ കോൺഫറൻസിങ് വഴിയാണ് അഫ്താബിനെ കോടതിയിൽ ഹാജരാക്കിയിരുന്നത്.

മകളെ കാണുന്നില്ലെന്ന് കാണിച്ച് ശ്രദ്ധയുടെ പിതാവ് നൽകിയ പരാതിയിലാണ് കൊലപാതകത്തിൻ്റെ വാര്‍ത്ത പുറത്തുവന്നത്.

അഫ്താബ് തന്നോട് നിരന്തരം വഴക്കിടുമായിരുന്നുവെന്നും അഫ്താബിനെതിരെ രണ്ട് വര്‍ഷം മുൻപ് ശ്രദ്ധ വാള്‍ക്കര്‍ പരാതി നൽകിയിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി. അഫ്താബ് തന്നെ കൊന്ന് കഷ്ണങ്ങളാക്കും എന്ന് ശ്രദ്ധ 2020 നവംബര്‍ 23ന് പരാതിപ്പെട്ടിരുന്നതായി പോലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Also Read : നെറ്റ്ഫ്ലിക്സിൻ്റെ 'കാക്കി' സീരീസിന് ആസ്പദമായ ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അഴിമതി കേസ്

കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുമെന്ന് അഫ്താബ് ഭീഷണി മുഴക്കിയിരുന്നതായി പരാതിയിൽ പറയുന്നു. തന്നെ നിരന്തരം ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും വിവാഹം കഴിച്ച് കുടുംബമായി ജീവിക്കണമെന്ന കാര്യമോര്‍ത്താണ് ഇതുവരെ ക്ഷമിച്ചത് എന്ന് ശ്രദ്ധയുടെ പരാതിയിൽ പറയുന്നു.

Read Latest National News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്