ആപ്പ്ജില്ല

പ്രസവത്തിന് മണിക്കൂറുകള്‍ മുന്‍പ് കൊറോണ കിറ്റ് വികസിപ്പിച്ചെടുത്തു։ വൈറോളജിസ്റ്റിന് അഭിനന്ദനിച്ച് പ്രമുഖര്‍

പൂനൈ։ കൊറോണ വൈറസ് വിഷയത്തില്‍ ഇന്ത്യ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത് ആളുകളെ പരിശോധിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിനും പരിഹാരമായിരിക്കുന്നു. പൂനെയിലെ മൈലാബ് ഡിസ്കവറിയുടെ റിസേര്‍ച്ച് ആന്‍റ് ഡെവലപ്മെന്റാണ് ഇതിനുള്ളു പരിഹാരം കണ്ടെത്തിയിരിക്കുന്നത്.

Samayam Malayalam 28 Mar 2020, 5:27 pm
പൂനൈ։ കൊറോണ വൈറസ് വിഷയത്തില്‍ ഇന്ത്യ ഏറ്റവുമധികം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത് ആളുകളെ പരിശോധിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉള്ളതിനാലായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതിനും പരിഹാരമായിരിക്കുന്നു. പൂനെയിലെ മൈലാബ് ഡിസ്കവറിയുടെ റിസേര്‍ച്ച് ആന്‍റ് ഡെവലപ്മെന്റാണ് ഇതിനുള്ളു പരിഹാരം കണ്ടെത്തിയിരിക്കുന്നത്.
Samayam Malayalam virologist minal dakhave bhosale the woman behind indias first coronavirus testing kit
പ്രസവത്തിന് മണിക്കൂറുകള്‍ മുന്‍പ് കൊറോണ കിറ്റ് വികസിപ്പിച്ചെടുത്തു։ വൈറോളജിസ്റ്റിന് അഭിനന്ദനിച്ച് പ്രമുഖര്‍



​പ്രസവത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ്

എന്നാൽ കൗതുകമായിരിക്കുന്നത് മറ്റൊരു വിഷയമാണ്. പ്രസവത്തിന് മണിക്കൂറുകള്‍ മുന്‍പാണ് വൈറോളജിസ്റ്റായ മിനാല്‍ ദഖാവേ ഭോസ്ലെ ഈ പരിശോധന കിറ്റ് വികസിപ്പിച്ചെടുത്തത്. കൊവിഡ് വ്യാപനം ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്ത ഫെബ്രുവരി മാസത്തില്‍ തന്നെ ഇത്തരത്തില്‍ പരിശോധന കിറ്റുണ്ടാക്കാനുളള പ്രൊജക്ടിന്റെ പ്രവര്‍ത്തനം മിനാല്‍ ആരംഭിച്ചിരുന്നു. ഗര്‍ഭകാലത്തുണ്ടായ ചില സങ്കീര്‍ണ്ണതകള്‍ കാരണം ചികിത്സയിലായിരുന്നു മിനാലുണ്ടായിരുന്നത്. എന്നാല്‍, ആശുപത്രി വിട്ട് ദിവസങ്ങള്‍ക്കകം പരീക്ഷണ ശാലയിലെത്തുകയായിരുന്നു.

​അടിയന്തിര കാര്യം ഇത്

"ഇതല്ലേ ഏറ്റവും അടിയന്തരമായ കാര്യം. അതുകൊണ്ട് ഞാന്‍ ആ വെല്ലുവിളി ഏറ്റെടുത്തു. എനിക്കെന്‍റെ രാജ്യത്തിനായി അത് ചെയ്യണമായിരുന്നു," ഡോ. മിനാല്‍ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പിന്നീട് ആ ശ്രമത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

​സല്യൂട്ട് ചെയ്ത് ആനന്ദ് മഹീന്ദ്ര

മിസിസ് ഭോസ്ലെ നിങ്ങള്‍ രാജ്യത്തിന് കുട്ടിയേയോ പരിശോധനാ കിറ്റോ മാത്രമല്ല നല്‍കിരിക്കുന്നത്, പ്രതീക്ഷകൂടിയാണ്. ‍ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു സല്യൂട്ട് ചെയ്യുന്നുവെന്നായിരുന്നു വ്യവസായി ആനന്ദ് മഹീന്ദ്ര പ്രതികരിച്ചത്. നേരത്തെ കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി വെന്റിലേറ്റര്‍ നിര്‍മ്മിക്കാമെന്നും മഹീന്ദ്രയുടെ റിസോര്‍ട്ടുകള്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ഉപയോഗിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

​അഭിമാനമെന്ന് കിരൺ മസൂംദര്‍ ഷാ

അതിന് പുറമെ ബയോകോണ്‍ എംഡിയും ചെയർപേഴ്സണുമായിട്ടുള്ള കിരൺ മസൂംദര്‍ ഷായും സമാനമായി അഭിനന്ദനവുമായി രംഗത്തുവന്നിട്ടുണ്ട്. കൊറോണ വൈറസ് ഇന്ത്യയുടെ ആദ്യ ടെസ്റ്റിങ് കിറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വനിത എന്ന നിലയില്‍ സ്ത്രീ നേതൃത്വം നല്‍കിയെന്നത് അഭിമാനമുണ്ടാക്കുന്നു. മൈലാബിന് അഭിനന്ദനങ്ങള്‍. എന്നായിരുന്നു കിരണിന്റെ ട്വിറ്റ്.

​മാര്‍ച്ച് 18ന് അംഗീകാരം

വെറും ആറ് ആഴ്ചകള്‍ കൊണ്ടാണ് മിനാലിന്റെ നേതൃത്വത്തിലുള്ള സംഘം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. പരിശോധനാ കിറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ മാര്‍ച്ച് 18ാം തിയതി നിലവാര പരിശോധനയ്ക്കും അനുമതിക്കുമായി സമര്‍പ്പിച്ചു. പിറ്റേദിവസമാണ് ഡോ. മിനാലിന് പെണ്‍കുഞ്ഞ് പിറക്കുന്നത്. കൊവിഡ് ആശങ്കകള്‍ക്കുള്ള ഒരു പരിഹാരമാണ് ഈ വാര്‍ത്ത പരത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്