ആപ്പ്ജില്ല

ഗോവധത്തിന് ദേശീയ നിയമം വേണമെന്ന് വിഎച്ച്പി

ഗോവധം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയം

PTI 14 Apr 2017, 8:11 pm
ജംഷഡ്‍പൂര്‍: ഗോവധം തടയുന്നതിന് ദേശീയ തലത്തില്‍ നിയമം വേണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. നിയമംകൊണ്ടുവരാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിനാലാണ് രാജ്യത്ത് ഗോസംരക്ഷകര്‍ നിയമം കയ്യിലെടുക്കുന്നതെന്ന് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്‍റ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.
Samayam Malayalam vishwa hindu parishad wants national level law to ban cow slaughter
ഗോവധത്തിന് ദേശീയ നിയമം വേണമെന്ന് വിഎച്ച്പി


ഗോസംരക്ഷണത്തിന്‍റെ പേരില്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും പല അനിഷ്‍ട സംഭവങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പശുക്കളെ സംരക്ഷിക്കാനായി ഗോസംരക്ഷണ പ്രവര്‍ത്തകര്‍ ശ്രമിച്ചതിന്‍റെ ഫലമായാണെന്ന് തൊഗാഡിയ പറഞ്ഞു.

രാജ്യത്ത് പലയിടത്തും പശുക്കളെ കടത്തുന്നത് പതിവാണെന്നും ഇത് തടയാന്‍ വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

Vishwa Hindu Parishad wants national level law to ban cow slaughter

"The incidents are the outcome of the govt's failure to enact a law against cow slaughter being done illegally," Pravin Togadia said

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്