അഹമ്മദാബാദ്: ആളൊഴിഞ്ഞ പൂരപ്പറമ്പു പോലെയാണ് ഗുജറാത്തിലെ കോൺഗ്രസ് ആസ്ഥാനം. അഹമ്മദാബാദിലെ കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിൽ കാത്തിരിക്കുന്നത് കുറച്ച് മാധ്യമപ്രവർത്തകർ മാത്രം. വോട്ടെണ്ണലിൻ്റെ ആദ്യഘട്ടങ്ങളിലെ ചില സമയങ്ങളിൽ കോൺഗ്രസിന് പ്രതീക്ഷ ഉയർന്നെങ്കിലും ബി ജെ പി തിരിച്ചു പിടിക്കുകയായിരുന്നു.
ഗുജറാത്തിൽ ബി ജെ പി അധികാരം ഉറപ്പിച്ചപ്പോൾ അഹമ്മദാബാദിലെ കോൺഗ്രസ് ആസ്ഥാനം നിരാശ മൂകമായി. നേതാക്കളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്ന മാധ്യമപ്രവർത്തകർ മാത്രമാണ് ഇവിടെ ഇപ്പോൾ ഉള്ളത്.
അണികളെയൊന്നും കോൺഗ്രസ് ഓഫീസിനു പുറത്ത് കാണാനില്ല. പ്രവർത്തകർ ഓഫീസിനുള്ളിൽ തന്നെ ഇരിക്കുകയാണ്. കഴിഞ്ഞ 22 വർഷത്തെ ഭരണവിരുദ്ധ വികാരം മുതലാക്കാൻ കഴിയാത്തതിൻ്റെ നിരാശ ആയിരിക്കും കോൺഗ്രസിന് ഇനി തലവേദനയാകുക.