ആപ്പ്ജില്ല

ഗുജറാത്ത് തിര‍ഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് കെജ്രിവാള്‍

എഎപി ജയിക്കുമെന്ന് ഉറപ്പുള്ളിടത്ത് എഎപിക്ക് വോട്ട് ചെയ്യാം. മറ്റുള്ളവര്‍ക്ക് സാധ്യതയുണ്ടെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാം.

TNN 27 Nov 2017, 12:54 pm
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഏത് പാര്‍ട്ടിക്കും വോട്ട് ചെയ്യാമെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. എഎപി ജയിക്കുമെന്ന് ഉറപ്പുള്ളിടത്ത് എഎപിക്ക് വോട്ട് ചെയ്യാം. മറ്റുള്ളവര്‍ക്ക് സാധ്യതയുണ്ടെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാം.
Samayam Malayalam vote who can beat bjp in gujarat arvind kejriwal on aap anniversary
ഗുജറാത്ത് തിര‍ഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്ന് കെജ്രിവാള്‍


എന്തായാലും ബിജെപി ​ പരാജയപ്പെടണമെന്നും കെജ്രിവാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹി രാംലീലാ മൈതാനത്ത് നടന്ന ആംആദ്മി പാര്‍ട്ടി ദേശീയ കോണ്‍ഫറന്‍സിലായിരുന്നും കെജ്രിവാളിന്റെ ആഹ്വാനം. എഎപിയുടെ അഞ്ചാം ജന്മദിനത്തിന്റെ ഭാഗമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

ബിജെപിയെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ വിജയസാധ്യതയുള്ള ഏതെങ്കിലും പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ത്ഥികള്‍ക്കോ വോട്ട് നല്‍കണമെന്ന് ഗുജറാത്തിലെ ജനങ്ങളോട് ഞാന്‍ ഞാന്‍ ആവശ്യപ്പെടുന്നു. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും കെജ്രിവാള്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്