ആപ്പ്ജില്ല

വ്യാപം അഴിമതി: മുന്‍മന്ത്രി അടക്കം 85 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം

മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ വിവിധ കോഴ്സുകളിലേക്കും ജോലികള്‍ക്കുമായി നടത്തിയ പ്രവേശന പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്നാണ് വ്യാപം കേസ്

TNN 9 Feb 2018, 1:44 pm
ന്യൂഡല്‍ഹി: വ്യാപം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ ലക്ഷ്മികാന്ത് ശര്‍മ ഉള്‍പ്പെടെ 86 പേരെ പ്രതികളാക്കി സിബിഎെ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. 2012ല്‍ നടത്തിയ ഗ്രേഡ് ടു അധ്യാപക പരീക്ഷയുമായി ബന്ധപ്പെട്ട കേസിലാണ് കുറ്റപത്രം. സംഭവം നടക്കുമ്പോള്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രിയായിരുന്നു ലക്ഷ്മികാന്ത് ശര്‍മ.
Samayam Malayalam vyapam scam cbi files charges against former madhya pradesh minister
വ്യാപം അഴിമതി: മുന്‍മന്ത്രി അടക്കം 85 പേര്‍ക്കെതിരെ സിബിഐ കുറ്റപത്രം


മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് മേധാവിയായിരുന്ന പങ്കജ് ത്രിവേദി, വ്യാപം പ്രിന്‍സിപ്പല്‍ സിസ്റ്റം അനലിസ്റ്റ് നിതിന്‍ മൊഹിന്ദ്ര, രണ്ട് വ്യാപം ഉദ്യോഗസ്ഥര്‍, 72 ഉദ്യോഗാര്‍ഥികള്‍, 11 ഇടനിലക്കാര്‍ എന്നിവരാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡല്‍ വിവിധ കോഴ്സുകളിലേക്കും ജോലികള്‍ക്കുമായി നടത്തിയ പ്രവേശന പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്നാണ് വ്യാപം കേസ്. വ്യാപം അഴിമതിക്കേസില്‍ 2000 കോടിയിലേറെ രൂപയാണ് കൈക്കൂലിയായി നല്‍കപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു.

പ്രതികള്‍, അന്വേഷണ ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങി കേസുമായി ബന്ധപ്പെട്ടവരുടെ ദുരൂഹമരണം പുറത്തായതോടെയാണ് സംഭവം വാര്‍ത്തയായത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്