ആപ്പ്ജില്ല

കശ്‌മീരിൽ ബിജെപി നേതാവിനേയും പിതാവിനേയും ഭീകരർ വെടിവെച്ച് കൊന്നു; സഹോദരനും കൊല്ലപ്പെട്ടു, സുരക്ഷാ വീഴ്‌ചയെന്ന് പോലീസ്

ബിജെപി ബന്ദിപോര ജില്ലാ പ്രസിഡൻ്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്‌മദ്, സഹോദരന്‍ ഉമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് പേരുടെയും തലയിലാണ് വെടിയേറ്റതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു

Samayam Malayalam 9 Jul 2020, 12:34 am
ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിൽ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡൻ്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്‌മദ്, സഹോദരന്‍ ഉമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
Samayam Malayalam വീഴ്‌ച സംഭവിച്ചെന്ന് പോലീസ്
വീഴ്‌ച സംഭവിച്ചെന്ന് പോലീസ്


Also Read: വിവരങ്ങൾ ചോർത്തപ്പെട്ടേക്കാം; ഫേസ്‍ബുക്ക്, പബ്‍ജി ഉള്‍പ്പെടെ 89 ആപ്പുകള്‍ ഡിലീറ്റ് ചെയ്യാന്‍ സൈന്യത്തിന് നിര്‍ദേശം

ബുധനാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബന്ദിപേരയിലുള്ള ഇവരുടെ കടയ്‌ക്ക് മുന്നിൽ നിൽക്കുമ്പോഴാണ് മൂന്ന് പേർക്കും വെടിയേറ്റതെന്ന് ജമ്മു കശ്‌മീർ ഡിജിപി ദിൽബഗ് സിങ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലയ്‌ക്കാണ് മൂന്ന് പേർക്കും വെടിയേറ്റതെന്ന് ഡോക്‌ടർമാർ പറഞ്ഞു.

വെടിവെപ്പ് നടക്കുമ്പോൾ വസീം ബാരിയുടെ സുരക്ഷയ്‌ക്കായി നിയോഗിച്ച ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിരുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിലൂടെ വിവരങ്ങൾ തിരക്കുകയും മരിച്ചവരുടെ കുടുബത്തെ അനുശോചനം അറിയിക്കുകയും ചെയ്‌തു.

Also Read: സ്വർണക്കടത്തിലെ എല്ലാ കണ്ണികളെയും പുറത്തു കൊണ്ടുവരണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് മുന്‍ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവര്‍ ആക്രമണത്തെ അപലപിച്ചു.

സംഭവസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്നും മാറി നിന്ന നടപടിയിൽ അന്വേഷണം ആരംഭിച്ചു. ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഡ്യൂട്ടിയിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഐജി കെ വിജയ് കുമാർ വ്യക്തമാക്കി. ഗുരുതരമായ സുരക്ഷാ വീഴ്‌ച സംഭവിച്ചുവെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്