ആപ്പ്ജില്ല

ഇന്ത്യയെ പ്രതിരോധ നിര്‍മാണ കേന്ദ്രമാക്കി മാറ്റണം: ജെയ്‍റ്റ്‍ലി

അയല്‍ക്കാരെ മാറ്റാന്‍ നമുക്കാവില്ല. അയല്‍ക്കാര്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു

TNN 29 May 2017, 2:49 pm
പൂനെ: ഇന്ത്യയെ പ്രതിരോധ നിര്‍മാണ കേന്ദ്രമാക്കി മാറ്റണമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്‍റ്റ്‍ലി. തീവ്രവാദവും നുഴഞ്ഞുകയറ്റവുമെല്ലാം തടയാന്‍ ഇത് അത്യാവശ്യമാണെന്ന് ജെയ്‍റ്റ്ലി പൂനെയിലെ ഡിഫന്‍സ് ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് ടെക്നോളജിയുടെ 9ാം ബിരുദദാന ചടങ്ങില്‍ പറഞ്ഞു.
Samayam Malayalam we should make india defence manufacturing hub arun jaitley
ഇന്ത്യയെ പ്രതിരോധ നിര്‍മാണ കേന്ദ്രമാക്കി മാറ്റണം: ജെയ്‍റ്റ്‍ലി


പ്രതിരോധ ആവശ്യങ്ങള്‍ക്കായി മറ്റു രാജ്യങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് ഒരു രാജ്യത്തിനും മുന്നോട്ടുപോകനാവില്ല. നമുക്ക് നമ്മുടെ അയല്‍ക്കാരെ മാറ്റാനാവില്ല. നമ്മുടെ അയല്‍ക്കാര്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ 70 വര്‍ഷമായി നമ്മള്‍ ഭീകരപ്രവര്‍ത്തനവും യുദ്ധവും നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇന്ത്യയെ പ്രതിരോധ നിര്‍മാണ ഹബ് ആയി മാറ്റിയെടുത്തേ പറ്റൂ, ജെയ്‍റ്റ്‍ലി പറഞ്ഞു.

നാം നിര്‍മാണ കേന്ദ്രമായി മാറണമെന്ന് നമ്മുടെ സാമ്പത്തിക വ്യവസ്ഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ രാജ്യസുരക്ഷ കണക്കിലെടുത്ത് നാം പ്രതിരോധ നിര്‍മാണം ആരംഭിച്ചേ പറ്റൂ. രാജ്യത്തുള്ള വിഭവങ്ങള്‍ ഉപയോഗിപ്പെടുത്തേണ്ടത് ഈ രംഗത്താണ്, ജെയ്‍റ്റ്ലി പറഞ്ഞു.

Need to make India defence manufacturing hub: Arun Jaitley

Defence Minister Arun Jaitley on Sunday batted for making India a defence manufacturing hub, saying it is essential to deal with various security challenges like insurgency effectively.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്